മോഷ്ടാക്കളുടെ അടിച്ചുമാറ്റല്‍ ഭയന്ന് പൊതുസ്ഥലങ്ങളില്‍ പുതുപുത്തന്‍ ചെരുപ്പഴിച്ചിടാന്‍ ഭയക്കുന്നവരാണോ നിങ്ങള്‍? എങ്കിലിനി ആ ഭയം വേണ്ട, ഇതാ ഒരു വൈറല്‍ നിന്‍ജ ടെക്‌നിക്ക്.!

ക്ഷേത്ര ദര്‍ശനത്തിനോ, പൊതുസമ്മേളനങ്ങളിലോ പോകുമ്പോള്‍ ചെരിപ്പ് അഴിച്ചിടേണ്ട ഒരു സാഹചര്യം വരുകയാണെങ്കില്‍ ഒന്നു മടിക്കുന്നവരായിരിക്കും നമ്മളില്‍ പലരും. കാര്യം മറ്റൊന്നുമല്ല, പുതിയ ചെരുപ്പാണ്, അഴിച്ചിട്ടാല്‍ വല്ലവനും അടിച്ചു മാറ്റിയാലോ എന്നൊരു ഭയം. എന്നാല്‍, ഇനി ആ ഭയം വേണ്ടെന്നാണ് മധ്യപ്രദേശിലെ ഒരു വിരുതന്‍ പറയുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ @rana_ka_rayta എന്ന അക്കൗണ്ടില്‍ നിന്നുമാണ് ചെരുപ്പ് മോഷണത്തിന് പ്രതിവിധി നിര്‍ദ്ദേശിക്കുന്ന നിന്‍ജ ടെക്‌നിക്ക് യുവാവ് പങ്കുവെച്ചിരിക്കുന്നത്. മധ്യപ്രദേശിലെ ഗുണ ടെക്രി ക്ഷേത്രത്തില്‍ തന്റെ ചെരുപ്പുകള്‍ സുരക്ഷിതമായി നിന്‍ജ ടെക്‌നിക്ക് ഉപയോഗിച്ച് സൂക്ഷിച്ചിട്ടുണ്ടെന്നും യുവാവ് പറയുന്നു.

ALSO READ: സ്മാര്‍ട്ട് സിറ്റി ആശയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ല; കേരളം മൊത്തത്തില്‍ സ്മാര്‍ട്ട് സിറ്റിയാക്കാന്‍ സാധിക്കുമെന്നും മന്ത്രി പി രാജീവ്

തുടര്‍ന്ന് വീഡിയോയിലൂടെ തന്റെ ചുവന്ന സ്ലിപ്പര്‍ ചെരുപ്പ് അന്വേഷിച്ച് പോകുന്ന യുവാവ് നിന്‍ജ ടെക്‌നിക്കിനെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. അത് ഇങ്ങനെയാണ്. തിരക്കേറിയ ചുറ്റുപാടുകളില്‍ ചെരുപ്പുകള്‍ ഒരിക്കലും ഒരേസ്ഥാനത്ത് സൂക്ഷിക്കരുത്. പകരം ഒരു ചെരുപ്പ് ഒരിടത്തും അടുത്ത ചെരുപ്പ് വേറൊരിടത്തുമായി വിഭജിച്ച് സൂക്ഷിക്കുക.

തുടര്‍ന്ന് യുവാവ് തന്റെ ചെരുപ്പുകള്‍ ഇപ്രകാരം രണ്ടിടത്തായി വെച്ചിരിക്കുന്നത് വീഡിയോയില്‍ കാണിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ഇങ്ങനെ ചെയ്താല്‍ ആരും ചെരുപ്പ് മോഷ്ടിക്കില്ലെന്നും ചെരുപ്പുകള്‍ നഷ്ടമാകാതിരിക്കാന്‍ ഈ നിന്‍ജ ടെക്‌നിക് എല്ലാവരും പരീക്ഷിക്കണമെന്നും യുവാവ് പറയുന്നു. യുവാവിന്റെ വീഡിയോയ്ക്ക് ഒരു ലക്ഷത്തിലധികം കാഴ്ചക്കാരാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. ഒട്ടേറെ രസകരമായ കമന്റുകളും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News