സിനിമാ നടിമാര്‍ക്കൊപ്പം സമയം ചെലവഴിക്കാമെന്ന് പറഞ്ഞ് പരസ്യം ചെയ്ത് പ്രവാസികളിൽ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റിൽ

crime

സിനിമാ നടിമാര്‍ക്കൊപ്പം സമയം ചെലവഴിക്കാമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പരസ്യം നല്‍കി പ്രവാസികളിൽ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റിൽ. കൊച്ചി സൈബര്‍ പോലീസാണ് പ്രതിയെ കുടുക്കിയത്. പ്രവാസികളെയാണ് ഇയാൾ ഇരയാക്കിയത്. എറണാകുളം എളമക്കര പ്ലേഗ്രൗണ്ട് റോഡില്‍ ഇ.എന്‍.ആര്‍.എ. 177-ല്‍ താമസിക്കുന്ന കൊല്ലം സ്വദേശി ശ്യാം മോഹന്‍ (37) ആണ് പിടിയിലായത്.

രണ്ട് യുവ നടിമാരുടെ ചിത്രങ്ങളും പേരുകളും ഉള്‍പ്പെടുത്തിയാണ് ഇയാൾ സാമൂഹിക മാധ്യമങ്ങളില്‍ പരസ്യം നല്‍കിയത്. നടികള്‍ വിദേശ സന്ദര്‍ശനത്തിനെത്തുമ്പോള്‍ ആവശ്യക്കാര്‍ക്കൊപ്പം ഒരു ദിവസം ചെലവഴിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞായിരുന്നു പരസ്യം നൽകിയത്. ഗള്‍ഫിലുള്ള മലയാളി സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ സജീവമായിരുന്ന പ്രതി ഇവിടെയും പരസ്യം പ്രചരിപ്പിച്ചിരുന്നു.

Also Read: ക്ലാസിലിരുന്നു സംസാരിച്ചു; നാലാം ക്ലാസ് വിദ്യാര്‍ഥികളുടെ വായില്‍ ടേപ് ഒട്ടിച്ച് പ്രധാനാധ്യാപിക

ഇയാളുടെ പരസ്യെ കണ്ട് ഒട്ടേറെപ്പേർ വലയിൽ വീണു. 20,000 രൂപ മുതല്‍ 30,000 രൂപ വരെ പ്രതിക്ക് മുന്‍കൂറായി നല്‍കുകയും ചെയ്തിട്ടുണ്ട്. കബളിപ്പിക്കലാണെന്ന് മനസ്സിലായെങ്കിലും തട്ടിപ്പിന് ഇരയായവര്‍ നാണക്കേട് ഭയന്ന് പരാതിപ്പെട്ടിരുന്നില്ല.

Also Read: മോന്റെ ബുദ്ധി റോക്കറ്റാണല്ലോ! വ്യാജ നിക്ഷേപ സ്‌കീമിന്റെ പേരിൽ 19കാരൻ തട്ടിയത് അരകോടിയോളം രൂപ

യുവ നടിമാര്‍ തങ്ങളുടെ പേരുപയോ​ഗിച്ച് തട്ടിപ്പ് നടത്തുന്നതറിഞ്ഞ് പരാതി നൽകുകയായിരുന്നു. ഇടപാടുകാരെന്ന വ്യാജേന സൈബര്‍ പോലീസ് പ്രതിയെ ബന്ധപ്പെടുകയും വലയിലാക്കുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News