പീക്കാചൂ ഹെൽമെറ്റുമായി ‘ഫ്രീക്കൻ’; ചിരിച്ച് മണ്ണുകപ്പി പോലീസ്

യുവാക്കളൊന്നും ഹെൽമെറ്റ് ധരിക്കുന്നില്ല എന്ന പരാതിയാണ് പൊതുവെ പോലീസുകാർക്ക്. എന്നാൽ ഒരു യുവാവിന്റെ വ്യത്യസ്തമായ ഹെൽമെറ്റ് കണ്ട് പോലീസ് പോലും ചിരിച്ചു മണ്ണുകപ്പുന്ന വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. എക്സ് പ്ലാറ്റ്ഫോമിൽ പ്രചരിക്കുന്ന വിഡിയോയിൽ മഞ്ഞനിറത്തിലുള്ള ‘പീക്കാചൂ’ ഹെൽമെറ്റ് ധരിച്ച ഒരു ‘ഫ്രീക്കനെയാണ്’ കാണാൻ കഴിയുക. ചെക്കിങ്ങിന് നിൽക്കുന്ന പോലീസ് ഹെൽമെറ്റ് കണ്ട് ചിരിയടക്കാൻ പാടുപെടുന്നതും വിഡിയോയിൽ കാണാം.

ALSO READ: 12 കോടിയുടെ ഭാഗ്യശാലി ആര്? പൂജാ ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്, ഫലം കാത്ത് കേരളം

ഹെൽമെറ്റ് വച്ചതിന് യുവാവിനെ പോലീസ് ഉദ്യോഗസ്ഥൻ അഭിനന്ദിക്കുന്നുണ്ട്. ഒപ്പം ഇത് കൊള്ളാം എന്നും പറയുന്നു. എന്നാൽ, എവിടെ വച്ച് എപ്പോഴാണ് ഈ വീഡിയോ എടുത്തിരിക്കുന്നത് എന്ന് വ്യക്തമല്ല. പൊലീസുകാരൻ വളരെ കൗതുകത്തോടെ യുവാവിന്റെ ഹെൽമെറ്റിന് മുകളിൽ കൂടി അതിന്റെ ചെവി പിടിച്ച് നോക്കുന്നത് കാണാം. ഒപ്പം ‘നീ മുയലാണോ’ എന്നും ചോദിക്കുന്നുണ്ട്. ഇതോടെ കൂടിനിൽക്കുന്നവരൊക്കെ ചിരിക്കുന്നതും വിഡിയോയിലുണ്ട്.

ALSO READ: സൗത്ത് ഇന്ത്യന്‍ ഫിലിം അവാര്‍ഡുകള്‍ വിതരണം ചെയ്തു; മികച്ച സിനിമ ‘അനക്ക് എന്തിന്റെ കേടാ, മികച്ച ഗാനരചന വിനോദ് വൈശാഖി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News