വെള്ളപ്പൊക്കത്തിൽ നായയുമായി നടക്കാനിറങ്ങി യുവാവ്; വൈറലായി വീഡിയോ

വീണ്ടുവിചാരമില്ലാത്ത സാഹസികതപലപ്പോഴും അപകടത്തിൽ എത്തിക്കാറുണ്ട് . അത്തരത്തിൽ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയെ ഞെട്ടിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ ന്യൂയോർക്ക് നഗരത്തിലെ ഒരു തെരുവിലൂടെ തൻറെ നായയുമായി നടക്കാൻ ഇറങ്ങിയ ഒരു യുവാവിന്റെ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. റോഡിലെ കുത്തി ഒഴുകുന്ന വെള്ളത്തിലൂടെയാണ് യുവാവ് ഈ സാഹസികത നടത്തിയത്.

also read : ‘ഞങ്ങള്‍ക്ക് ഒരു തന്ത്രപരമായ പദ്ധതിയുണ്ട്, എന്റെ എല്ലാ തിരക്കുകളുടെയും പങ്കാളി’; പുതിയ വിശേഷം പങ്കുവെച്ച് വിഘ്‌നേശ്

ഇൻസ്റ്റ‌ഗ്രാമിൽ പങ്കിട്ട ഈ ഫൂട്ടേജ് ന്യൂയോർക്ക് നഗരത്തെ നടുക്കിയ വെള്ളപ്പൊക്കത്തിന്റെ ഭീകരത കാണിക്കുന്നതാണ്. പേമാരിയിൽ വെള്ളത്തിൽ മുങ്ങി നിൽക്കുന്ന തെരുവിൽ ഇതൊന്നും വകവയ്ക്കാതെ യുവാവ് നായയോടൊപ്പം നടക്കാനായി തെരുവിൽ ഇറങ്ങി നിൽക്കുന്നതാണ് ദൃശ്യങ്ങളിൽ. മഴയുടെ ദൃശ്യങ്ങൾ മൊബൈലിൽ ഷൂട്ട് ചെയ്യുന്നതും വീഡിയോയിൽ കാണാം. യുവാവിന്റെ മുട്ടിനു മുകളിൽ വെള്ളം കെട്ടിനിൽക്കുന്ന കാഴ്ചയും ആശങ്കപ്പെടുത്തുന്നതാണ്.

also read : ഓസ്ട്രേലിയയിൽ തിമിംഗലം ബോട്ടിലിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം

വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സുരക്ഷാ മുൻകരുതലുകൾ ഒന്നും ഇല്ലാതെ ഇത്തരം അപകടാവസ്ഥയിൽ ഉള്ള ഈ പ്രവൃത്തിക്ക് സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് ഉയരുന്നത്. എന്നാൽ, നായയുടെ പ്രാഥമിക ആവശ്യങ്ങൾ സാധിക്കുന്നതിനു വേണ്ടി ആയിരിക്കാം ഇത്തരമൊരു സാഹചര്യത്തിൽ പുറത്തിറങ്ങിയത് എന്നാണ് വീഡിയോ കണ്ട ചിലർ അഭിപ്രായപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration