സർ നെയിം ഫണ്ണിനെയിമാക്കി മാറ്റിയ യുവാവ് വെട്ടിലായി; സ്വന്തം രാജ്യത്ത് ഒരു തടവുകാരനെ പോലെ

സ്വന്തം പേരിഷ്ടമില്ലാത്ത ചിലർ ചെറിയ മാറ്റങ്ങളൊക്കെ വരുത്തി പുതിയ പേരിടാറുണ്ട് . അത്തരത്തിൽ ഫണ്ണി പേര് കണ്ടുപിടിച്ച് തന്റെ സർ നെയിമാക്കിയ ഒരു യുവാവ് പുലിവാല് പിടിച്ചിരിക്കുകയാണ്. ഇപ്പോൾ അയാൾക്ക് തന്റെ പേര് കാരണം പാസ്പോർട്ട് പുതുക്കാൻ പട്ടതായിരിക്കുകയാണ്.

also read: എല്ലാവരും കൂടി ചതിച്ചു, നാണം കെടുമെന്ന് അറിഞ്ഞിട്ടും താൻ അവിടെ നിന്ന് കളിച്ചുവെന്ന് മീനാക്ഷി

കെന്നി എന്ന യുവാവാണ് തന്റെ സർ നെയിം മാറ്റിയത്. കെന്നാർഡ് എന്നായിരുന്നു യുവാവിന്റെ സർനെയിം. 2016 -ൽ കെന്നി തന്റെ സർ നെയിം മാറ്റുകയും പുതിയ പേരിൽ ഒരു ഡ്രൈവിം​ഗ് ലൈസൻസ് എടുക്കുകയും ചെയ്തു. കെന്നാർഡ് എന്ന പേര് മാറ്റി കെന്നി തന്റെ സർനെയിം നൽകിയത് Fu-Kennard എന്നാണ്. ഇതുമൂലം ഔദ്യോ​ഗികമായ രേഖകൾ മാറ്റുന്നതിന് പ്രയാസമുണ്ടാകില്ല എന്നായിരുന്നു കെന്നി കരുതിയിരുന്നത്.

also read: മാറ്റി നിര്‍ത്തിയവര്‍ക്കുള്ള കിടിലന്‍ മറുപടി! ഷമി ഹീറോയാടാ ഹീറോ!

എന്നാൽ, 2019 -ൽ‌ ഇയാളുടെ പാസ്‍പോർട്ടിന്റെ കാലാവധി തീരുകയും പുതിയ ഒന്നിന് അപേക്ഷിച്ചപ്പോൾ ആണ് വെട്ടിലായിയെന്ന് ബോധ്യമായത്.Fu-Kennard എന്ന കെന്നിയുടെ പേര് നിയമലംഘനത്തിനും മറ്റും കാരണമാകാം എന്ന് കാണിച്ചുകൊണ്ട് പാസ്പോർട്ട് നിഷേധിക്കുകയായിരുന്നു. പിന്നാലെ, എച്ച്എം പാസ്പോർട്ട് ഓഫീസിനെതിരെ മൂന്ന് അപ്പീലുകൾ ഇയാൾ നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഇപ്പോൾ സ്വന്തം രാജ്യത്ത് ഒരു തടവുകാരനെ പോലെ കഴിയുകയാണ് താൻ എന്നാണ് കെന്നി പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News