അധ്യാപകരുടെ നമ്പർ വാങ്ങി സിനിമാക്കാരൻ എന്ന് പറയും, ഓഡിഷൻ എന്ന വ്യാജേന വിദ്യാർത്ഥിനികളുടെ നഗ്നദൃശ്യം പകർത്തും; യുവാവ് അറസ്റ്റിൽ

സിനിമാക്കാരൻ എന്ന വ്യാജേന പെൺകുട്ടികളുടെ നഗ്നദൃശ്യം പകർത്തി ഭീഷണിപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കൊല്ലം വൈ നഗറിൽ ബദരിയ മൻസിലിൽ താമസിക്കുന്ന മുഹമ്മദ് ഹാരിസ് (36) ആണ് കായംകുളം പൊലീസിന്‍റെ പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മൊബൈൽ നമ്പർ കൈക്കലാക്കി വീഡിയോ കോൾ ചെയ്ത് നഗ്നദൃശ്യങ്ങൾ പകർത്തുകയും ഇവ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് ഇയാൾക്കെതിരെയുള്ള പരാതി.

ALSO READ: കരിപ്പൂരിലും എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി

അധ്യാപകരുടെ നമ്പർ കൈക്കലാക്കി സിനിമാ നിർമാതാവാണെന്ന വ്യാജേന ഇയാൾ തന്നെ തയാറാക്കിയ ഒരുബ്രോഷർ അയച്ചു നൽകും. തുടർന്ന് അഭിനയിക്കാൻ താൽപര്യമുള്ള പെൺകുട്ടികളുടെ ഓഡിഷൻ നടത്താനാണെന്ന വ്യാജേന അധ്യാപകരെ കബളിപ്പിക്കുകയും, അവരിൽ നിന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മൊബൈൽ നമ്പർ സ്വന്തമാക്കുകയും ചെയ്യും. പിന്നീടാണ് ഈ പെൺകുട്ടികളുടെ മൊബൈൽ നമ്പറിലേക്ക് വിളിച്ച് സിനിമയിൽ അഭിനയിക്കാൻ താൽപര്യം ഉണ്ടെങ്കിൽ അവസരം നൽകാമെന്ന് പറഞ്ഞ് വീഡിയോ കോളിൽ വിളിക്കുകയും ഒരു രംഗം അഭിനയിച്ചു കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നത്. ഇതുവഴിയാണ് യുവാവ് ഇവരുടെ ദൃശ്യങ്ങൾ പകർത്തുന്നതും തുടർന്ന് ഭീഷണിപ്പെടുത്തുന്നതും.

ALSO READ: കെ പി യോഹന്നാന് ആദരാഞ്ജലികൾ അറിയിച്ച് മന്ത്രി വി എൻ വാസവൻ

അതേസമയം, പ്രതി ഹാരിസിന്റെ പേരിൽ ഇയാളുടെ പേരിൽ നൂറനാട് പൊലീസ് സ്റ്റേഷനിലും കനകക്കുന്ന് പൊലീസ് സ്റ്റേഷനിലും കേസുകൾ നിലവിലുണ്ട്. 2020 ൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചതിന് കൊല്ലം ഇരവിപുരം പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News