താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച യുവാവിനെ വിട്ടയച്ചു

താമരശ്ശേരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച യുവാവിനെ വിട്ടയച്ചു. കോഴിക്കോട് ചെറുവറ്റ സ്വദേശി അര്‍ഷാദിനെയാണ് വയനാട്ടില്‍ ഇറക്കി വിട്ടത്. ലക്കിടിയിലെ റിസോര്‍ട്ടിലാണ് ഇയാളെ പാര്‍പ്പിച്ചിരുന്നതെന്നാണ് സൂചന. ബസ്സില്‍ താമരശ്ശേരിയിലേക്ക് പുറപ്പെട്ട അര്‍ഷാദിനെ പൊലീസ് ചോദ്യം ചെയ്യും. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് അർഷാദിനെ കാണാതായത്.

Also Read: ലോൺ എടുത്ത തുക മടക്കി നൽകിയിട്ടും ജപ്തി നോട്ടീസ് വന്നു; ചേർത്തല എസ്എൻഡിപി യൂണിയൻ ഓഫീസിൽ പ്രതിഷേധം

10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി അർഷാദിൻ്റെ ബന്ധുക്കൾ പറഞ്ഞിരുന്നു. തട്ടികൊണ്ടുപോയി എന്ന് സംശയിക്കുന്ന മൂന്ന് പേരെ കൂടി പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പണമിടാപാട് ഉൾപ്പെടെ എല്ലാം പൊലിസ് വിശദമായി ചോദിച്ചറിയും.

Also Read: മെഡിക്കല്‍ കോളേജില്‍ ലിഫ്റ്റില്‍ രോഗി കുടുങ്ങിയ സംഭവം; മൂന്നു ജീവനക്കാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News