കൊല്ലം അലിമുക്കില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അലി മുക്ക് സ്വദേശി സഹദേവനാണ് മരിച്ചത്.സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം. സാധാരണ മീന്‍പിടിക്കാന്‍ പോകാറുള്ള സഹദേവന് രാത്രി എത്ര വൈകിയാലും വീട്ടിലെത്താറായിരുന്നു പതിവ്.
Also Read: കുട്ടനാടന്‍ മേഖലയില്‍ കരയിലും വെള്ളത്തിലും മൊബൈല്‍ മെഡിക്കല്‍ ടീമുകള്‍
ഇന്നലെ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും പരിശോധന നടത്തി. വയലിന് സമീപം കമഴ്ന്നു കിടക്കുന്ന നിലയില്‍ മൃതദേഹം കണ്തെത്തിയത്. പുനലൂര്‍ പൊലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ച് കേസെടുത്ത് അന്വഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here