ഒരു തുള്ളി മദ്യം കഴിക്കില്ല പക്ഷെ 24 മണിക്കൂറും ലഹരിയിലാണ് അപൂർവ രോ​ഗവുമായി യുവാവ്

Mathew Hogg

ഓട്ടോ ബ്രൂവറി സിൻഡ്രോം അല്ലെങ്കിൽ ഗട്ട് ഫെർമെൻ്റേഷൻ സിൻഡ്രോം എന്നറിയപ്പെടുന്ന അപൂർവ രോ​ഗമാണ് മാത്യുഹോഗ് എന്ന യുവാവിന്. 24 മണിക്കൂറും ലഹരിയിലായ അവസ്ഥയിലാകുകയാണ് എന്നതാണ് ഈ രോ​ഗം. ഈ രോ​ഗം ഉള്ളയാൾക്ക് ഭക്ഷണം കഴിച്ചയുടൻ തന്നെ ഹാങ്ങോവർ അനുഭവപ്പെടും.

Also Read: പട്‌നയില്‍ പ്രദര്‍ശനത്തിനിടെ 15കാരന് പാമ്പ് കടിയേറ്റു; പാമ്പാട്ടിയ്ക്ക് പത്ത് വര്‍ഷം കഠിന തടവ്

യുഎസ്സ് പൗരനായ മാത്യൂ ഹോ​ഗ് 25 വർഷമായി ഈ രോ​ഗാവസ്ഥയിലൂടെ കടന്നുപോകുകയാണ്. പക്ഷെ തനിക്ക് ഈ രോ​ഗമാണെന്നുള്ള കാര്യം അ​ദ്ദേഹത്തിന് അറിയുകയില്ലായിരുന്നു. മെക്സിക്കോയിലെ ഒരു ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിലാണ് തന്റെ രോ​ഗം മാത്യു തിരിച്ചറിയുന്നത്. 6.5 ലക്ഷം രൂപ ഈ പരിശോധനക്ക് ചിലവായിരുന്നു. കർശനമായ ഭക്ഷണക്രമത്തിലൂടെ മാത്രമേ ഈ രോ​ഗത്തെ നിയന്ത്രിക്കാൻ സാധിക്കുകയുള്ളൂ. പരിപൂർണമായ മുക്തി ഈ രോ​ഗത്തിനില്ല.

Also Read: ഏഷ്യയിലെ വമ്പൻ ​ദൂരദർശിനി ലഡാക്കിൽ, അറിയാം ചെറ്യെൻ‌കോഫ് ടെലിസ്കോപ്പിന്റെ വിശേഷങ്ങൾ

വളരെ കർശനമായ ഡയറ്റിലൂടെ മാത്യൂ തന്റെ രോ​ഗാവസ്ഥ നിയന്ത്രിക്കുകയാണ്. കൂടാതെ ഈ രോ​ഗത്തെ പറ്റി ബോധവൽക്കരണം നൽകുകയും ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News