കുഴിച്ചിട്ട നിലയില്‍ യുവാക്കളുടെ മൃതദേഹം കണ്ടെത്തിയ സംഭവം; ‘തെളിവ് നശിപ്പിച്ചത് ഭയന്നിട്ട്’, കുറ്റം സമ്മതിച്ച് സ്ഥലമുടമ

പാലക്കാട് കരിങ്കരപ്പുള്ളിയിലെ യുവാക്കളുടെ മൃതദേഹം പുറത്തെടുത്തു. മൃതദേഹം ഷിജിത്ത്, സതീഷ് എന്നിവരുടേതാണെന്ന് തിരിച്ചറിഞ്ഞു. സംഭവത്തില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത സ്ഥലം ഉടമ അനന്തകുമാര്‍ കുറ്റസമ്മതം നടത്തി. ഷോക്കേറ്റ് മരിച്ച യുവാക്കളെ കുഴിച്ചിടുകയായിരുന്നുവെന്ന് പ്രതി പോലീസിനോട്. പ്രതിയുടെ അറസ്റ്റും തെളിവെടുപ്പും ഇന്നുണ്ടാവും.

തിങ്കളാഴ്ച പുലര്‍ച്ചെ 4.52നാണ് സുഹൃത്തുക്കളായ ഷിജിത്, സതീഷ്, അബി, അജിത്ത് എന്നീ യുവാക്കള്‍ കരിങ്കരപുള്ളിയിലെ പാടത്ത് എത്തുന്നത്. ഇവരില്‍ ഷിജിത്തും സതീഷും പന്നിയെ തുരത്താന്‍ വയലില്‍ സ്ഥാപിച്ചിരുന്ന വൈദ്യുത കമ്പികളില്‍ തട്ടുകയായിരുന്നു. വൈദ്യുതാഘാതമേറ്റാണ് ഇരുവരുടെയും മരണമെന്നാണ് പ്രാഥമിക നിഗമനം. ഷിജിത്തും സതീഷും ഉള്‍പ്പെടുന്ന സംഘം പാടത്തിനടിയിലേക്ക് വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കൈരളി ന്യൂസ് ലഭിച്ചു.

Also Read; മദ്യലഹരിയിൽ ഫ്‌ളാറ്റിന് തീയിട്ട് യുവാവ്, മാതാവ് പൊള്ളലേറ്റ നിലയിൽ

അതേസമയം പോലീസ് കസ്റ്റഡിയിലെടുത്ത സ്ഥലമുടമ അനന്തകുമാര്‍ കുറ്റസമ്മതം നടത്തി. വയലില്‍ മരിച്ചു കിടക്കുന്ന യുവാക്കളെ കണ്ട് ഭയം മൂലം കുഴിച്ചിടുകയായിരുന്നുവെന്ന് ഇയാള്‍ പോലീസിന് നല്‍കിയ കുറ്റസമ്മത മൊഴി. 70cm താഴ്ചയില്‍ കുഴിയെടുത്ത് കുത്തിയാണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടത്. ഒന്നിന് മുകളില്‍ ഒന്നായി ഇട്ട മൃതദേഹങ്ങള്‍ പൊങ്ങിവരാതിരിക്കാന്‍ വയര്‍ കീറുകയും ചെയ്തിരുന്നു. മൃതദേഹം കുഴിച്ചിടാന്‍ സഹായികളുണ്ടായിരുന്നോ എന്ന് അന്വേഷിക്കുന്നതായി പാലക്കാട് ജില്ല പോലീസ് മേധാവി വ്യക്തമാക്കി.

മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അടിപിടി കേസുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുകയായിരുന്നു മരിച്ച ഇരുവരും കൂട്ടാളികളായ അബിയും അജിത്തും.

Also Read: രാജ്യത്തെ ഏറ്റവും മികച്ച അഞ്ച് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഏതൊക്കെയാണെന്ന് അറിയുമോ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News