ആലത്തൂരിൽ തടയണയിൽ അകപ്പെട്ട് ബൈക്ക്; കൈകോർത്ത് പിടിച്ച് രക്ഷിച്ച് യുവാക്കൾ

Youth Alathur

ആലത്തൂർ എടാംപറമ്പ് തടയണയിൽ അകപ്പെട്ട മോപ്പട് വാഹനത്തെ കരക്കെത്തിച്ചത് ഒരു സംഘം യുവാക്കൾ. ആലത്തൂർ ബാങ്ക് റോഡിൽ നിന്നും എടാം പറമ്പ് തടയണ വഴി യാത്ര ചെയ്തു വേണം മറുവശത്തെ കോളനിയിൽ എത്താൻ. ശക്തമായ മഴ ഉണ്ടായാൽ ഈ വഴിയുള്ള ഗതാഗതം ദുസഹകമാണ്. എന്നാൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിൽ ഏടാംപറമ്പ് തടയണ കരകവിഞ്ഞതോടെ പലരും മറ്റു വഴിയിലൂടെ ആയിരുന്നു യാത്ര.

Also Read: ഒപ്പിടാതെ ഏഴ് ബില്ലുകൾ; ഗവർണർക്കെതിരെയുള്ള കേരളത്തിന്റെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

എന്നാൽ ഇതുവഴി വന്ന യാത്രക്കാരൻ കോസ്‌വേ വഴി കടക്കാൻ ശ്രമിച്ചെങ്കിലും ഇയാളുടെ കയ്യിൽ നിന്നും വണ്ടി തടയണയിൽ അകപ്പെടുകയായിരുന്നു. അല്പസമയത്തിനുശേഷം അതിലെ വന്ന യുവാക്കൾ ചേർന്ന് ഈ വാഹനത്തെ മറുകരയിലേക്ക് കയറ്റുന്നതിനായി കൈകോർത്തുപിടിച്ച് എത്തിക്കുകയായിരുന്നു.

Also Read: ‘അർജുൻ്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം; പരാതി ഗൗരവമുള്ളളത്, കർശനമായ നടപടി ഉണ്ടാകണം’; മന്ത്രി മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News