വയനാട്ടില്‍ ഡിവൈഎഫ്‌ഐയുടെ വീട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാനായി യുവകഥാകൃത്ത് അമല്‍രാജ് പാറമ്മേലും

വയനാട്ടിലെ ദുരന്തബാധിത മേഖലകളില്‍ ഡിവൈഎഫ്‌ഐ നടത്തുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാനുറച്ച് യുവകഥാകൃത്തും ബ്രണ്ണന്‍ കോളജ് മലയാള വിഭാഗം ഗവേഷകനുമായ അമല്‍രാജ് പാറമ്മേലും. മേഖലയില്‍ ഡിവൈഎഫ്‌ഐ പ്രഖ്യാപിച്ചിട്ടുള്ള വീട് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ചെലവിലേക്കായി ഒരു മാസത്തെ ജെആര്‍എഫ് തുകയായ 37000 രൂപ അദ്ദേഹം കൈമാറി. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് തുക ഏറ്റുവാങ്ങി. വയനാട്ടിലെ ദുരന്തമേഖലകളില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി 25 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്നാണ് ഡിവൈഎഫ്‌ഐ നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News