ധോണി ക്യാപ്റ്റന്‍ കൂളാണെങ്കില്‍… രോഹിത്ത് ക്യാപ്റ്റന്‍ ചില്‍… യുവതാരത്തിന്റെ തുറന്നു പറച്ചിലിങ്ങനെ!

യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറേല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലടക്കം വൈറലാവുന്നത്. ഈ വര്‍ഷം ആദ്യമാണ് ജുറേല്‍ രോഹിത് നായകനായ കളിയിലൂടെ അരങ്ങേറ്റം കുറിച്ചത്.

ALSO READ: യുവകലാസാഹിതി പി.ആർ കർമ്മചന്ദ്രൻ അവാർഡ് മാധവൻ പുറച്ചേരിക്ക്

ഇംഗ്ലണ്ടിനെതിരെ രാജ്‌കോട്ടില്‍ നടന്ന ടെസ്റ്റിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനിടയിലാണ് രോഹിതിനെ കുറിച്ച് ജുറേല്‍ വാചാലനായത്. ചില്‍ ക്യാപ്റ്റനാണ് രോഹിതെന്നാണ് ജുറേല്‍ പറയുന്നത്. എന്ത് കാര്യത്തിനും അദ്ദേഹത്തെ സമീപിക്കാമെന്നും വളരെ ശാന്തനായ ക്യാപ്റ്റനാണ് അദ്ദേഹമെന്നുമാണ് ജുറേല്‍ അഭിപ്രായപ്പെട്ടത്.

സ്‌പോട്‌സ് തക്കിന് നല്‍കിയ അഭിമുഖത്തില്‍ ജൂനിയര്‍മാരോട് രോഹിതത്തിന്റെ ഇടപെടലുകളെ കുറിച്ചും ജുറേല്‍ തുറന്നുപറഞ്ഞു.

സത്യസന്ധമായി പറയുകയാണെങ്കില്‍, അദ്ദേഹം വളരെ ചില്ലാണ്.. എപ്പോള്‍ അദ്ദേഹത്തോട് സംസാരിച്ചാലും അദ്ദേഹം സീനിയറാണെന്നും നമ്മള്‍ ജുനിയറാണെന്നും തോന്നാറേയില്ല. അതിനാല്‍ സീനിയോറിറ്റി ഗ്യാപ് ഉണ്ടെന്ന് അനുഭവപ്പെടാറേയില്ലെന്നാണ് ജുറേല്‍ പറയുന്നത്.

ALSO READ: സഹകരിക്കുന്ന നടിമാര്‍ക്ക് കോഡ് പേരുകള്‍; ക്രിമിനലുകള്‍ സിനിമാലോകം നിയന്ത്രിക്കുന്നു; ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്

യുവ താരങ്ങള്‍ക്ക് ടീമിലുള്ളപ്പോള്‍ യാതൊരു ബുദ്ധിമുട്ടുകളില്ലെന്ന് രോഹിത് ഉറപ്പുവരുത്താറുണ്ടെന്നും 23കാരനായ ജുറേല്‍ പറഞ്ഞു. എന്ത് കാര്യമുണ്ടെങ്കിലും തന്നോട് പറയണമെന്നും അതില്‍ യാതൊരു പ്രശ്‌നവും തനിക്കില്ലെന്നും രോഹിത് പറയാറുണ്ടെന്നും സ്‌പോട്‌സ് തക്കിനോട് ജുറേല്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News