ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ യുവതിയും പെൺകുട്ടിയും മരിച്ചു

fisherman dead body

എറണാകുളം പുത്തൻവേലിക്കരയിളെ ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ യുവതിയും പെൺകുട്ടിയും മരിച്ചു. അഞ്ചു പേരാണ് പുഴയിൽ കുളിക്കാനിറങ്ങിയത്. ഇതിൽ മൂന്നു പേരാണ് അപകടത്തിൽ പെട്ടത്.

Also read:തൃശൂരിൽ ഭക്ഷ്യ വിഷബാധയെന്ന് സംശയം; ഛർദ്ദിയും വയറിളക്കവുമായി 27 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. കൊടകര സ്വദേശിയായ മേഘയും , എലന്തിക്കര സ്വദേശിയുമായ ജ്വാല ലക്ഷ്മിയുമാണ് മരിച്ചത്.. മേഘക്കു 26 വയസ്സും ജ്വാലാ ലക്ഷ്മിക്കു 13 വയസും മാത്രമാണ് പ്രായം. പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടത് കണ്ട സമീപത്തുണ്ടായിരുന്ന നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചു. മൂന്ന് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. പുഴയിൽ നല്ല ഒഴുക്കുണ്ടെന്നും ഇതിനും മുൻപും സമാനമായ അപകടം സംഭവിച്ചിട്ടുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു.

Also read:ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷ്യധാന്യങ്ങളെത്തിച്ച് സബ് ജഡ്ജ് പ്രമോദ് മുരളി

മുത്തച്ഛന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ ബന്ധുവീട്ടിലെത്തിയ കുട്ടികളാണ് മരിച്ചത്. ഒരു കുട്ടി ആദ്യം പുഴയിലെ കുഴിയിലേക്ക് വീണു. അവരെ രക്ഷപ്പെടുത്താൻ ശ്രമിക്കവേ മറ്റ് രണ്ട് പേർ കൂടി അപകടത്തിൽപ്പെടുകയായിരുന്നു. രണ്ട് പെൺകുട്ടികൾ പുഴയിലിറങ്ങിയിരുന്നില്ല. ഇവരുടെ കരച്ചിൽ കേട്ടെത്തിയ സമീപത്ത് കക്ക വാരുകയായിരുന്ന ആളുകളാണ് കുട്ടികളെ പുറത്തെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News