പോസ്റ്റർ ഒട്ടിച്ചതിനെത്തുടർന്നുള്ള തർക്കം; യുവാവിന് നേരെ യുവതിയുടെ അതിക്രമം, തലമുടി വലിച്ചു പിഴുതു

നായയെ കാണാതായ പോസ്റ്റർ സ്ഥാപിച്ചത് നീക്കം ചെയ്തതിനെച്ചൊല്ലി തർക്കം. നോയിഡയിലാണ് സംഭവം. എയിംസ് ഗോൾഫ് അവന്യൂ സൊസൈറ്റിയിലെ താമസക്കാരിയായ അർഷി എന്ന യുവതിയും ഇവിടുത്തെ തന്നെ താമസക്കാരനായ നവീൻ എന്ന യുവാവുമായിട്ടാണ് തർക്കമുണ്ടായത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തന്റെ നായയെ കാണാതായതിനെത്തുടർന്ന് അർഷി വീടിനുചുറ്റും സ്ഥാപിച്ച പോസ്റ്ററുകൾ നീക്കം ചെയ്യുന്നതിനെച്ചൊല്ലിയായിരുന്നു തർക്കം. ദീപാവലിക്ക് മുന്നോടിയായി പെയിന്റിംഗ് ജോലികൾ ആരംഭിച്ചതിനാൽ നവീൻ പോസ്റ്ററുകൾ നീക്കം ചെയ്തിരുന്നു. ഇതറിഞ്ഞ ആർഷി ഇയാളെ ആക്രമിക്കുകയും കോളിളക്കം സൃഷ്ടിക്കുകയുമായിരുന്നു.

ALSO READ: സംവിധായകൻ കെ ജി ജോർജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

അർഷി നവീന്റെ ടീ-ഷർട്ടിന്റെ കോളറിൽ പിടിച്ച് മുടി വലിയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അപ്പാർട്ട്മെന്റ് ഓണേഴ്‌സ് അസോസിയേഷൻ സുപ്രീം കോടതിയേക്കാൾ വലുതാണോ എന്ന് ചോദിച്ചു കൊണ്ട് യുവാവിനെ തള്ളിയിടാനും മുടി വലിക്കാനും തല്ലാനും പോകുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്.

ALSO READ: കച്ചവടത്തിനായി ഇനി കാനഡയിലേക്കില്ല; കാനഡയിലെ കമ്പനി പൂട്ടി മഹീന്ദ്ര

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News