ഡോക്ടർക്ക് പകരം ജൂനിയർ സ്റ്റാഫ്‌; ബിഹാറിൽ വന്ധ്യംകരണ ശസ്ത്രക്രിയക്കിടെ 28 കാരിക്ക് ദാരുണാന്ത്യം

ഡോക്ടർ ഇല്ലാത്തതിനാൽ ജൂനിയർ സ്റ്റാഫ്‌ വന്ധ്യംകരണം നടത്തിയതിനെത്തുടർന്ന് 28 കാരിക്ക് ദാരുണാന്ത്യം.ബിഹാറിലാണ് നടുക്കുന്ന സംഭവമുണ്ടായത്. പട്‌നയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള സമസ്തിപൂര്‍ ജില്ലയിലെ മുസ്രിഘരാരി എന്ന ചെറുപട്ടണത്തിൽ അനീഷ ഹെൽത്ത് കെയറിൽ എത്തിയ ബബിതാ ദേവിയെന്ന യുവതിയാണ് മരിച്ചത്.

Also Read; ‘ഇങ്ങനെ പോയാൽ ഇനി റെയിൽവേ സ്റ്റേഷനിൽ മാത്രമേ പച്ചപ്പാതക കാണൂ…ലീഗ് പോകുന്നത് വലിയൊരു അപകടത്തിലേക്ക്’: കെ എസ് ഹംസ

വന്ധ്യംകരണ ശാസ്ത്രക്രിയക്കുവേണ്ടിയാണ് ബബിതാ ദേവിയെന്ന യുവതിയെ ബന്ധുക്കൾ ഹെൽത്ത് കെയർ സെന്ററിൽ എത്തിച്ചത്. നഗരത്തിൽ സ്ഥിതി ചെയ്യുന്ന രണ്ട് നിലകളുള്ള കെട്ടിടത്തിൻ്റെ ഒന്നാം നിലയിലാണ് ചെറിയ ഹെൽത്ത് കെയർ സെൻ്റർ ഉള്ളത്. സെന്ററിലെത്തിച്ചപ്പോൾ ഡോക്ടറെ കാണാനില്ലെന്ന് ജീവനക്കാർ അറിയിക്കുകയും, തുടർന്ന് കമ്പോണ്ടർ ശസ്ത്രക്രിയ നടത്തുകയുമായിരുന്നു.

“സംഭവദിവസം രാവിലെ 9 മണിയോടെ ഹെൽത്ത് കെയറിൽ എത്തിച്ചു. ആദ്യം അവർ ബബിതക്ക് ഉപ്പുവെള്ള നൽകിയ ശേഷം ഏകദേശം 11 മണിയോടെ ശസ്ത്രക്രിയ നടപടികൾ ആരംഭിച്ചു. ഒരു മണിക്കൂറിന് ശേഷം ബബിതയെ ആംബുലൻസിൽ കയറ്റി മോഹൻപൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തൊട്ടുപിന്നാലെ ഞങ്ങളും ആശുപത്രിയിലേക്ക് ഓടി. എന്നാൽ ബബിതയുടെ ആരോ​ഗ്യ സ്ഥിതിയെക്കുറിച്ച് അവർ ഒന്നും പറഞ്ഞില്ല. അവളുടെ ശരീരത്തിൽ സ്പർശിച്ചപ്പോൾ തന്നെ തണുത്തിരുന്നതായി അനുഭവപ്പെട്ടു. അവൾ അവിടുന്ന് തന്നെ മരിച്ചിരുന്നു, എന്നാൽ ജീവനക്കാർ ഞങ്ങളോട് പറഞ്ഞില്ല…” ബബിതയുടെ ബന്ധുക്കൾ പറഞ്ഞു.

Also Read; മോദി സർക്കാർ 16,000 കോടി രൂപയുടെ കടം ഇക്വിറ്റിയാക്കി മാറ്റി, ബിജെപിക്ക് നൂറുകോടി രൂപ സംഭാവന നൽകി വോഡഫോൺ

യുവതി മരിച്ചെന്ന് സ്ഥിരീകരിച്ചതോടെ ബന്ധുക്കൾ മൃതദേഹവുമായി ഹെൽത്ത് കെയർ സെൻ്ററിലെത്തി പ്രതിഷേധം നടത്തി. മുസ്രിഘരാരി നഗരത്തിലെ ഒരു ആരോഗ്യ പരിപാലന കേന്ദ്രത്തിലും ഒരു ഡോക്ടറും കമ്പൗണ്ടർമാർ എന്നറിയപ്പെടുന്ന ജൂനിയർ സ്റ്റാഫും എല്ലാ മെഡിക്കൽ നടപടിക്രമങ്ങളും നടത്തുകയും രോഗികളുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്യുന്നുണ്ടെന്നും കുടുംബം ആരോപണം ഉന്നയിച്ചു.

സംഭവത്തിന് പിന്നാലെ ആശുപത്രി ജീവനക്കാർ ഒളിവിൽ പോയിരിക്കുകയാണ്. ഇവർക്കെതിരെ കേസെടുക്കണമെന്നാണ് യുവതിയുടെ ബന്ധുക്കളുടെ ആവശ്യം. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്നും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News