ദില്ലി പോലീസ് എന്ന വ്യാജേന തൊഴിലില്ലാത്ത യുവാക്കളെ കേന്ദ്രീകരിച്ചു തട്ടിപ്പു നടത്തി വന്ന യുവതിയെ രാജസ്ഥാൻ പോലീസ് അറസ്റ്റു ചെയ്തു. സർക്കാർ ജോലി തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് തൊഴിലില്ലാത്ത യുവാക്കളിൽ നിന്ന് കഴിഞ്ഞ 3 വർഷമായി പണം തട്ടിയ അഞ്ജു ശർമ്മ എന്ന യുവതിയാണ് പിടിയിലായത്. സർക്കാർ ജോലി തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് തൊഴിലില്ലാത്ത യുവാക്കളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ യുവതി തട്ടിയെടുത്തതായി ചുരു എസ്പി ജയ് യാദവ് പറഞ്ഞതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.
ഡൽഹിയിലെ സബ് ഇൻസ്പെക്ടറാണ് താൻ എന്ന് അവകാശപ്പെട്ട യുവതി, യുവാക്കളെ ഉപയോഗിച്ച് വിഐപി ജീവിതവും നയിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള ദേവ്ഗഡിൽ നിന്നുള്ള യുവതിയാണ് ഇത്തരത്തിൽ വിദ്യാസമ്പന്നരായ യുവാക്കളെ പറ്റിച്ചുകൊണ്ടിരുന്നത്. ഡൽഹി പോലീസിന്റെ വ്യാജ ഐ.ഡി. കാർഡ്, ഡൽഹി പോലീസിന്റെ യൂണിഫോമിലുള്ള ഫോട്ടോകൾ, വീഡിയോകൾ തുടങ്ങിയവ യുവതിയുടെ മൊബൈൽ ഫോണിൽ നിന്ന് കണ്ടെടുത്തു.
ALSO READ; രേണുകാസ്വാമി വധക്കേസ്; നടൻ ദർശന് ഇടക്കാല ജാമ്യം
ഡൽഹി, ഹരിയാന, ജയ്പുർ തുടങ്ങിയിടങ്ങളിലെ നിരവധി യുവാക്കളെ ഇവർ തട്ടിപ്പിനിരയാക്കിയതായി പോലീസ് പറയുന്നു. ഡൽഹി പോലീസിൽ ഹെഡ് കോൺസ്റ്റബിളായി ജോലി തരപ്പെടുത്തി നൽകാം എന്ന് പറഞ്ഞ് അർജുൻ ലാൽ എന്ന യുവാവിന്റെ പക്കൽ നിന്ന് അഞ്ജു ശർമ്മ 12.93 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി ലഭിച്ചതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് യുവതി പിടിയിലായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here