പത്തനംതിട്ട റാന്നി കീക്കൊഴൂരില്‍ വീട്ടില്‍കയറി യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അതുല്‍ പിടിയില്‍. റാന്നി തട്ടേക്കാടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
Also Read: പത്തനംതിട്ടയില്‍ കൂടെ താമസിച്ചിരുന്ന യുവതിയെ യുവാവ് വെട്ടിക്കൊന്നു; കൊല നടത്തിയത് കാപ്പ കേസിലെ പ്രതി
ഇരുപത്തിയേഴുകാരിയായ രജിതയാണ് മരിച്ചത്. തടസം പിടിക്കാന്‍ ചെന്ന യുവതിയുടെ അച്ഛനെയും അമ്മയെയും അനുജത്തിയെയും യുവാവ് വെട്ടി. ഗുരുതരമായ പരുക്കുകളോടെ മൂന്ന് പേരെയും റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാപ്പ കേസ് പ്രതി അതുല്‍ സത്യന് ആണ് കൃത്യം നടത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി സംഭവ സ്ഥലത്തുനിന്ന് കടന്നു കളഞ്ഞു. ഇയാള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here