കണ്ണില്ലാ ക്രൂരത; അമ്മയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി വേവിച്ചു, അമേരിക്കയില്‍ യുവതി അറസ്റ്റില്‍

അമ്മയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി വേവിച്ച യുവതിയെ പൊലീസ് പിടികൂടി. അമേരിക്കയിലെ കെൻ്റക്കിയിലാണ് സംഭവം. ടോറിലീന മെയ് ഫീൽഡ്സ് എന്ന 32കാരിയാണ് അമ്മ ട്രൂഡിയെ കൊന്ന് മൃതദേഹം ഛിന്നഭിന്നമാക്കിയത്. ആദ്യം കത്തികൊണ്ട് കുത്തുകയും പിന്നീട് പലതവണ വെടിവെച്ചുമാണ് കൊന്നത്.

Also Read: നൈജീരിയയില്‍ എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ച് നൂറോളം മരണം; ദുരന്തം അപകടത്തിൽ പെട്ട ടാങ്കറിൽ നിന്ന് എണ്ണ ശേഖരിക്കുന്നതിനിടെ

മൃതദേഹം ദുരുപയോഗം ചെയ്യുക, തെളിവുകൾ നശിപ്പിക്കുക, സർക്കാർ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുക എന്നീ കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയത്. നായയെ ഉപദ്രവിച്ച് കൊന്ന കേസിലും പ്രതിയാണ്. അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് കൂടുതൽ കുറ്റങ്ങൾ ചുമത്തിയേക്കുമെന്ന് അധികൃതർ സൂചന നൽകി.

ട്രൂഡി ഫീൽഡ്‌സിൻ്റെ വീട്ടിൽ ജോലി ചെയ്യാൻ പുതുതായി നിയമിതനായ തൊഴിലാളി എത്തിയപ്പോൾ ഉടമയെ കണ്ടെത്താൻ സാധിക്കാതെ വരികയും വീട്ടുമുറ്റത്ത്  ഛിന്നഭിന്നമായ മൃതദേഹം കാണുകയുമായിരുന്നു. തുടർന്ന് കെൻ്റക്കി സ്റ്റേറ്റ് പോലീസിനെ വിളിച്ചു.

വീടിനുള്ളിലായിരുന്നു മകളുണ്ടായിരുന്നത്. എന്നാൽ, ഇവർ പുറത്തിറങ്ങാനോ പൊലീസുകാരെ ഉള്ളിൽ കയറാനോ അനുവദിച്ചില്ല. തുടർന്ന് പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. ശരീരഭാഗങ്ങൾ മെത്തയിലും നിറച്ചിരുന്നു. അറസ്റ്റ് ചെയ്യുമ്പോൾ, യുവതിയുടെ മുഖത്തും കൈകളിലും വസ്ത്രത്തിലും രക്തം പുരണ്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News