എരിയുന്ന അഗ്നിപര്‍വതത്തിന്‍റെ ചൂടില്‍ പിസ ഉണ്ടാക്കുന്ന യുവതി, വീഡിയോ

പലരും യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ്. വിവിധ ദേശങ്ങളിലെ സംസ്കാരങ്ങൾ മനസിലക്കുക ഭൂപ്രകൃതിയെ അറിയുക ഭക്ഷണങ്ങളുടെ രുചി അറിയുക എന്നതൊക്കെ യാത്രകളുടെ ഭാഗമാണ്. ഓരോ യാത്രയിലും നമ്മൾ പുതിയ ജീവിത ശൈലികൾ പഠിക്കുകയും അതിലെ നല്ല അംശം സ്വായത്തമാക്കാറുമുണ്ട്. എന്നാൽ ചിലർ യാത്രകളിലെ പുതുമകൾ കണ്ടെത്തി നല്ല ഓര്മകളാക്കാറുണ്ട്.

ഇത്തരത്തിലുള്ള ഓർമയ്ക്കായി ഗ്വാട്ടിമാലയിലേക്കു പോയ അലക്സാണ്ട്ര ബ്ലോഡ്ജെറ്റ് എന്ന യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട ഒരു വീഡിയോ ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ഗ്വാട്ടിമാലയിൽ എപ്പോഴും എരിഞ്ഞുകൊണ്ടിരിക്കുന്നൊരു അഗ്നിപര്‍വതത്തിന്‍റെ ചൂടില്‍ പാകം ചെയ്തെടുത്ത പിസ അലക്സാണ്ട്ര കഴിക്കുന്ന വീഡിയോ ആണ് വൈറൽ ആയത്.

ALSO READ: ചന്ദ്രയാൻ 3 യുടെ വിജയത്തിൽ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് മുഖ്യമന്ത്രി

അഗ്നിപർവതം എന്ന് കേൾക്കുമ്പോൾ തന്നെ പേടിയാകുന്നിടത്താണ് യുവതിയുടെ സാഹസികം. എന്നാൽ വിഡിയോയിൽ സംഭവം രസകരമായിരുന്നു എന്ന് തന്നെയാണ് തോന്നുന്നതെന്നും അപകടമില്ലാത്ത സാഹചര്യമാണെന്നും മനസിലാക്കുന്നതായും വീഡിയോ കണ്ടവരെല്ലാം കമന്‍റില്‍ കുറിച്ചിരിക്കുന്നു. കൂടാതെ പർവതത്തിന്റെ ചുറ്റിലും മറ്റു യാത്രികരും കൂടാതെ അവിടെ കാര്യങ്ങള്‍ നോക്കാനുള്ള ജീവനക്കാരെയും വീഡിയോയില്‍ കാണാൻ സാധിക്കും.

എന്നാൽ അലക്സാണ്ട്ര പറയുന്നത് ഗ്വാട്ടിമാല വരെ വരുന്നത് ഇതുപോലെ പിസ തയ്യാറാക്കി കഴിക്കാൻ മാത്രമല്ലെന്നും , പക്ഷേ വന്ന സ്ഥിതിക്ക് ഒരു രസത്തിന് ചെയ്തതാണ് എന്നുമാണ്.

ALSO READ: “ഷാജൻ സ്കറിയ കേരള പൊലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർത്തി, ചെയ്തത് രാജ്യദ്രോഹം”; ഡിജിപിക്ക് പരാതി നൽകി പിവി അൻവർ MLA

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration