റീല്‍സ് എടുക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം

ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് എടുക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി ബീഹാര്‍ സ്വദേശിനിക്ക് ദാരുണാന്ത്യം. ബിഹാറിലെ തൗഫിര്‍ ഗധിയ സ്വദേശിയായ നീതു ദേവി(35)യെയാണ് ശനിയാഴ്ച വൈകിട്ട് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്‍സ്റ്റഗ്രാം അടക്കമുള്ള സാമൂഹികമാധ്യമങ്ങളില്‍ സജീവമായിരുന്നു നീതു.

ശനിയാഴ്ച വൈകിട്ട് ആത്മഹത്യരംഗങ്ങളുടെ റീല്‍സ് ചെയ്യാനുള്ള ശ്രമമാണ് മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കളും സമീപവാസികളും പറയുന്നത്. കിടപ്പുമുറിയില്‍ കല്ലുകള്‍ അടുക്കിവെച്ച് അതിനുമുകളില്‍ കയറിനിന്നാണ് നീതു ദേവി റീല്‍സ് ചിത്രീകരിക്കാന്‍ ശ്രമിച്ചത്. ആത്മഹത്യാരംഗങ്ങളായതിനാല്‍ വീടിന്റെ സീലിങ്ങില്‍ കയറിട്ട് കഴുത്തില്‍ ഇട്ടിരുന്നു. എന്നാല്‍ ഇതിനിടെ കല്ലിന് മുകളില്‍നിന്ന് കാല്‍വഴുതിയതോടെ കഴുത്തിലെ കുരുക്ക് മുറുകുകയും മരണം സംഭവിക്കുകയുമായിരുന്നു.

Also Read: മകളെയും കാമുകനെയും വെടിവെച്ചു കൊന്നു; മൃതദേഹം കല്ലുകെട്ടി മുതലകളുള്ള പുഴയിൽ തള്ളി

നീതുവിന്റെ ഭര്‍ത്താവ് ബബ്ലു ശര്‍മ മറ്റൊരിടത്താണ് ജോലിചെയ്യുന്നത്. യുവതിക്ക് മൂന്ന് വയസ്സിനും പത്തുവയസ്സിനും ഇടയിലുള്ള നാലുകുട്ടികളാണുള്ളതെന്നും പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News