സൗജന്യ കോസ്മെറ്റിക് ചികിത്സ എന്ന് കേട്ടപ്പോൾ ട്രൈ ചെയ്തു, ചുണ്ടുകൾ വീർത്തുവന്നു, ദുരനുഭവം തുറന്നുപറഞ്ഞ് യുവതി

ലോകത്തിലെ നിരവധി ആളുകൾ ഇന്ന് തങ്ങളുടെ ചുണ്ടുകൾക്ക് ഇഞ്ചക്ഷനുകളിലൂടെ വലിപ്പം വർധിപ്പിക്കുകയും ശസ്ത്രക്രിയകളിലൂടെ മാറ്റം വരുത്തുകയും ചെയ്യാറുണ്ട്. എന്നാൽ, എല്ലായ്‍പ്പോഴും ഇത്തരം ശസ്ത്രക്രിയകളും ഇഞ്ചക്ഷനും ഉദ്ദേശിച്ച ഫലം ചെയ്യണം എന്നില്ല. അതുപോലെ ഒരു അനുഭവമാണ് ലോസ് ഏഞ്ചൽസിൽ നിന്നുള്ള ഒരു 27 -കാരി ജെസീക്ക സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

ജെസീക്ക ട്രൈ ചെയ്ത സൗജന്യ സൗന്ദര്യവർദ്ധക ട്രീറ്റ്മെന്റ് ചെന്ന് കലാശിച്ചത് ഒരു വൻ ദുരന്തത്തിലാണ്. ടിക് ടോക്ക് വീഡിയോയിലാണ്, ജെസീക്ക ബുർക്കോ തനിക്കുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞിരിക്കുന്നത്. അതോടൊപ്പം നേരത്തെ ആറ് തവണ എങ്ങനെയാണ് താൻ ട്രീറ്റ്മെന്റിലൂടെ കടന്നു പോയത് എന്നും അവർ പറഞ്ഞു. ഏറ്റവും ഒടുവിലത്തെ ലിപ് ഫില്ലിം​ഗ് ഒരു മഹാദുരന്തമായി മാറുകയായിരുന്നു. ജെസീക്കയുടെ ചുണ്ടുകൾ ചുവന്ന് വീർത്തു വരികയായിരുന്നു.

വീഡിയോയിൽ നേരത്തെ തന്റെ ചുണ്ടുകൾ എങ്ങനെയാണ് ഇരുന്നത് എന്നും ജെസീക്ക പറയുന്നുണ്ട്. അതുപോലെ അവസാനത്തെ ഫില്ലിം​ഗ് തനിക്ക് സൗജന്യമായി ലഭിച്ചതാണ് എന്നും പുതിയ ഒരു ഡോക്ടറെയാണ് കണ്ടത് എന്നും ജെസീക്ക പറയുന്നു. പിറ്റേ ദിവസം ജെസീക്ക വീണ്ടും ക്ലിനിക്കിൽ പോയി എങ്കിലും അതിലും മോശമായി മാറുകയായിരുന്നു അവസ്ഥ. ജെസീക്ക പങ്കുവെച്ച ഈ വീഡിയോ ഏതായാലും വൈറലായിക്കഴിഞ്ഞു. ഒട്ടനവധി കമന്റുകളാണ് ഇതിന് ലഭിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News