സോപ്പ് തിന്നുന്ന വീഡിയോ ഇട്ട് യുവതി; കാഴ്ചക്കാരെ ചുറ്റിച്ച വീഡിയോയുടെ സത്യാവസ്ഥ മറ്റൊന്ന്

സോഷ്യൽ മീഡിയയിൽ കൗതുകമുണർത്തുന്ന നിരവധി വീഡിയോകളാണ് ദിനവും കാണുന്നത്. തങ്ങൾക്ക് കൂടുതൽ ഫോളോവേഴ്സിനെ കിട്ടാൻ പുതിയതരം ക്രീയേറ്റീവ് കാര്യങ്ങൾ ഉപാഭോക്താക്കൾ ഉൾപ്പെടുത്താറുണ്ട്. എന്നാൽ ചില വിഡിയോകൾ കാഴ്ചക്കാരെ സംശയം ഉളവാക്കുന്നതരത്തിലുള്ളതും ആണ്. ഇപ്പോഴിതാ ഇത്തരത്തിലൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടുകയാണ്. സുചി ദത്ത എന്ന യുവതിയാണ് തന്‍റെ തന്നെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്.

ഒരു കയ്യില്‍ ബാര്‍ സോപ്പും മറുകയ്യില്‍ ഹാൻഡ്‍വാഷുമെടുത്ത് നില്‍ക്കുന്ന ഇവരെയാണ് വീഡിയോയുടെ തുടക്കം. ഏതിനാണ് രുചി എന്ന് വീഡിയോയില്‍ എഴുതിക്കാണിക്കുന്നുമുണ്ട്. പിന്നീട് സെക്കൻഡുകള്‍ക്കകം തന്നെ ഇവര്‍ സോപ്പ് കഴിക്കുന്നതാണ് വിഡിയോയിൽ കാണുന്നത്. സോപ്പ് കടിച്ച് കഴിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം.

also read : ഓസിസിനെ തളയ്ക്കാന്‍ ഇന്ത്യക്ക് 200 റണ്‍സ് വിജയലക്ഷ്യം

ഇത് കണ്ട ചിലർ സോപ്പ് കഴിക്കുന്ന ശീലം ചിലര്‍ക്കെങ്കിലും ചെറുപ്പകാലത്തുണ്ടായിരുന്നിരിക്കും. എന്നാല്‍ മുതിര്‍ന്ന ശേഷം ആരിലാണ് ഇത്തരം ശീലങ്ങള്‍ കാണുകയെന്നും, ഇത്തരം പരീക്ഷണങ്ങളൊന്നും ശരീരത്തിന് നല്ലതല്ലെന്നുമെല്ലാം കമന്‍റ് ചെയ്തിരിക്കുന്നു. പക്ഷേ പലരും വീഡിയോ മുഴുവനായി കാണാതെ തന്നെയാണ് കമന്‍റിട്ടിരിക്കുകയാണ്. മുഴുവനായി വീഡിയോ കണ്ടിട്ടുതന്നെ മനസിലാകാത്തവരും ഇതിനിടയിലുണ്ട്. എന്നാൽ സംഗതി ഇതൊന്നുമല്ല, ഈ സോപ്പ് യഥാര്‍ത്ഥത്തില്‍ സോപ്പല്ല. വീഡിയോ അവസാനം വരെ സൂക്ഷിച്ച് കണ്ടാല്‍ മാത്രമേ സത്യാവസ്ഥ മനസിലാകൂ. സുചി ദത്ത ഒരു പ്രൊഫഷണല്‍ കേക്ക് നിര്‍മ്മാതാവാണ്. ഇവര്‍ സോപ്പിന്‍റെ രൂപത്തില്‍ തയ്യാറാക്കിയ കേക്കാണിത്. വീഡിയോയുടെ ഒടുക്കം ‘സോപ്പ് കേക്ക്’ മുറിക്കുമ്പോള്‍ അകത്ത് ചോക്ലേറ്റ് വ്യക്തമായി കാണാം. ഏതായാലും രസകരമായ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

also read : കോണ്‍ഗ്രസിന്‍റെ ആവശ്യം ബിജെപി സന്തോഷത്തോടെ നടപ്പാക്കുന്നു, വര്‍ഗീയതയ്ക്കെതിരായ ശബ്ദത്തിന് എല്‍ഡിഎഫ് വരണം: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News