ആദ്യ ജോലിക്ക് പിന്നാലെ കരഞ്ഞുകൊണ്ട് പോസ്റ്റിട്ട് യുവതി; രണ്ട് മാസത്തിനുള്ളില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

ജീവിതത്തിലെ പ്രധാന ഘട്ടങ്ങളിലെല്ലാമുള്ള വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നവരാണ് പലരും. അത്തരത്തില്‍ തന്റെ ആദ്യത്തെ ജോലിക്ക് പിന്നാലെ കരഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട യുവതി വെറും രണ്ട് മാസത്തിന് ശേഷം തന്നെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു എന്ന വിവരമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരിക്കുന്നത്.

യുവതിക്ക് ന്യൂയോര്‍ക്കിലാണ് ജോലി കിട്ടിയത്. കോളേജിന് ശേഷം തനിക്ക് ആദ്യമായി ലഭിക്കുന്ന 9-5 ജോലിയായിരുന്നു അത്. താന്‍ ഈ ജോലിക്ക് വേണ്ടിയാണ് ന്യൂയോര്‍ക്കിലേക്ക് വന്നതെന്നും അതുകൊണ്ട് തനിക്ക് വലിയ ആകാംക്ഷയുണ്ടെന്നും ജോലി കിട്ടിയപ്പോള്‍ യുവതി സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞിരുന്നു.

READ ALSO:എല്‍ എസ് ഡി സ്റ്റാമ്പുകളുമായി രണ്ട് യുവാക്കള്‍ പിടിയില്‍

ഇതിന് പിന്നാലെ യുവതി കരഞ്ഞുകൊണ്ട് പറഞ്ഞത് തനിക്കിപ്പോള്‍ ഒന്നിനും സമയമില്ല എന്നാണ്. രാവിലെ ജോലിക്ക് പോയതാണ്. തിരികെ എത്തിയത് ഇപ്പോഴാണ്. ഇനി കുളിക്കണം, ഡിന്നര്‍ കഴിക്കണം, ഉറങ്ങണം…. ഇതിനല്ലാതെ തനിക്ക് ഇപ്പോള്‍ മറ്റൊന്നിനും സമയം ലഭിക്കുന്നില്ല. താന്‍ ആകെ ക്ഷീണിതയാണ്. ഈ വീഡിയോയ്ക്ക് പിന്നാലെ യുവതിയെ വിമര്‍ശിച്ച് നിരവധി പേര്‍ കമന്റുകളുമായി എത്തിയിരുന്നു.

എന്നാല്‍, ഇപ്പോള്‍ വെറും രണ്ട് മാസത്തിന് ശേഷം തന്നെ ആ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു എന്നാണ് യുവതി പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ തന്നെയാണ് യുവതി ഇക്കാര്യവും പറഞ്ഞിരിക്കുന്നത്. അതേസമയം തന്റെ കുറ്റം കൊണ്ടല്ല പിരിച്ചുവിട്ടതെന്നും തന്നെ ടീം ലീഡറിനൊക്കെ വലിയ കാര്യമായിരുന്നുവെന്നും എന്നാല്‍ കമ്പനിക്ക് ഒരു തൊഴിലാളിയെ നിലനിര്‍ത്താനുള്ള അവസ്ഥ ഇല്ലാത്തതിനാലാണ് തന്നെ പിരിച്ചുവിട്ടതെന്നും യുവതി വീഡിയോയിലൂടെ പറയുന്നു. തനിക്ക് നാനിയായോ മറ്റോ എന്തെങ്കിലും ജോലി ലഭിച്ചിരുന്നേല്‍ ഉപകാരമാണെന്നും ബ്രിയേല്‍ എന്ന യുവതി പറയുന്നു. ഈ പോസ്റ്റിനും ഒരുപാട് പേരാണ് കമന്റുകളുമായി എത്തിയത്. നല്ല ജോലി ലഭിക്കുന്നത് വരെ ഇത്തരത്തിലുള്ള ചെറിയ ജോലികള്‍ ചെയ്യാന്‍ മനസ് കാണിക്കുന്നതിന് ഒട്ടേറെപ്പേരാണ് ബ്രിയേലിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.

READ ALSO:ഇരുട്ടില്‍ത്തപ്പി കോണ്‍ഗ്രസ് സര്‍ക്കാര്‍; ഹിജാബ് നിരോധനം പിന്‍വലിക്കുന്നതില്‍ തീരുമാനമായിട്ടില്ലെന്ന് സിദ്ധരാമയ്യ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News