പാപനാശം ഹെലിപ്പാട് കുന്നിന്‍ മുകളില്‍ നിന്നും യുവതി താഴേയ്ക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

പാപനാശം ഹെലിപ്പാട് കുന്നിന്‍ മുകളില്‍ നിന്നും യുവതി താഴേയ്ക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉച്ചയ്ക്ക് 1.45 ഓടെയാണ് സംഭവം. തമിഴ്നാട് തിരുനെല്‍വേലി സ്വദേശിനി അമൃത (28) ആണ് കുന്നിന്‍ മുകളില്‍ നിന്നും താഴേയ്ക്ക് ചാടിയത്. സുഹൃത്തുക്കള്‍ക്കൊപ്പം വിനോദ സഞ്ചാര മേഖലയായ വര്‍ക്കലയില്‍ എത്തിയതാണ്.

READ ALSO:ഡ്രൈവിംഗ് ലൈസന്‍സിനുള്ള നിബന്ധനകള്‍ കൂടുതല്‍ കര്‍ശനമാക്കും: മന്ത്രി കെ ബി ഗണേഷ് കുമാര്‍

നാട്ടുകാരും ലൈഫ് ഗാര്‍ഡുകളും ടൂറിസം പൊലീസും ചേര്‍ന്ന് യുവതിയെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ തലയ്ക്ക് സാരമായി പരിക്കേറ്റു. അബോധവസ്ഥയിലാണ്. ഇരു കൈകള്‍ക്കും ഒടിവ് സംഭവിച്ചിട്ടുണ്ട്. പിന്നീട് യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൂടെ ഉണ്ടായിരുന്ന 3 ആണ്‍സുഹൃത്തുക്കളെ വര്‍ക്കല പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. യുവാക്കള്‍ മദ്യലഹരിയിലാണെന്ന് പൊലീസ് പറഞ്ഞു.

READ ALSO:പുനര്‍ഗേഹം പദ്ധതി: 4 ലക്ഷം രൂപ വീതം നല്‍കും; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News