പ്രതിശ്രുതവരനൊപ്പം നടക്കാനിറങ്ങിയ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; 5 പേർ അറസ്റ്റിൽ

പ്രതിശ്രുതവരനൊപ്പം നടക്കാനിറങ്ങിയ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഝാർഖണ്ഡ്‌ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ മുഫാസിൽ പൊലീസ് സ്റ്റേഷന് കീഴിലുള്ള ബരിജൽ ഗ്രാമത്തിന് സമീപം വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. പീഡന ശേഷം 22 കാരിയുടെ ബാഗും മൊബൈൽ ഫോണും പ്രതികൾ കവർന്നു. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രതിശ്രുതവരനൊപ്പം നടക്കാനിറങ്ങിയതായിരുന്നു പെൺകുട്ടി. ഇതിനിടെ ഒരു സംഘം ഇരുവരെയും തട്ടിക്കൊണ്ടുപോകുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച ശേഷം പ്രതികൾ യുവാവിനെ മർദിച്ച് അവശനാക്കുകയും, 22 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയുമാണ് ചെയ്തത്. പിന്നീട് യുവതിയുടെ ബാഗും മൊബൈൽ ഫോണും മോഷ്ടിച്ച ശേഷം ഇരുവരെയും ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു. യുവാവ് വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇരുവരെയും രക്ഷപ്പെടുത്തി.

also read :ഇത്തവണ ‘ധ്രുവനച്ചത്തിരം’റിലീസ് ചെയ്യും; ചിയാന്റെ പുതിയ സിനിമയ്‌ക്കായി കണ്ണിൽ എണ്ണ ഒഴിച്ച് ആരാധകർ

പെൺകുട്ടി സദർ ആശുപത്രിയിൽ ചികിത്സയിലാണ്. യുവതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കിറ്റാഗുട്ടു ഗ്രാമത്തിൽ നിന്ന് അഞ്ച് പേരെ പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. ബാഗും മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും എസ്പി അശുതോഷ് ശേഖർ പറഞ്ഞു.

also read :കടത്താനാകാതെ റെയിൽവേ സ്റ്റേഷനിൽ സൂക്ഷിച്ചു; മൂന്നുലക്ഷം രൂപയുടെ കഞ്ചാവ് പിടികൂടി എക്സൈസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News