മലപ്പുറം തുവ്വൂരിൽ യുവതിയെ കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും അച്ഛനും രണ്ടു സഹോദരങ്ങളും സുഹൃത്തുമാണ് അറസ്റ്റിലായത്.
ഈ മാസം 11 നാണ് തുവ്വൂർ കൃഷി ഭവനിലെ താത്കാലിക ജീവനക്കാരി പള്ളിപ്പറമ്പ് സ്വദേശി സുജിതയെ കാണാതായത്. ജോലി സ്ഥലത്തു നിന്ന് രാവിലെത്തന്നെ സുജിതയെ വിഷ്ണു വിളിച്ചു വരുത്തി. വീട്ടിൽ കാത്തു നിന്നിരുന്ന സഹോദരങ്ങളായ വൈശാഖ് ,വിവേക്,സുഹൃത്ത് ഷിഹാൻ എന്നിവർ ചേർന്ന് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. മരണം ഉറപ്പിക്കാനായി മൃതദേഹത്തിന്റെ കഴുത്തിൽ കയർ കുരുക്കി ജനലിലൂടെ വലിച്ചു. സ്വർണാഭരണങ്ങൾ കവർന്ന ശേഷം മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു.
also read; ചോർന്നൊലിക്കാതെ ഇനി കിടക്കാം : ആദിവാസികൾക്കുള്ള ഓണസമ്മാനവുമായി മമ്മൂട്ടി
രാത്രിയിൽ എത്തി പ്ലാസ്റ്റിക് കവറിലാക്കി വീട്ട് വളപ്പിലെ വെയിസ്റ്റ് കുഴിയിലിട്ട് മൂടി. ഇക്കാര്യങ്ങൾ പിതാവ് മുത്തുവിനും അറിയാമായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here