വയനാട് വാളാട് സ്വദേശിനിയായ യുവതി ഭര്‍തൃവീട്ടില്‍ മന്ത്രവാദ പീഡനത്തിനിരയായ സംഭവത്തില്‍ ഡി വൈ എഫ് ഐ പ്രതിഷേധ മാര്‍ച്ച്.ആരോപണവിധേയര്‍ക്കെതിരെ ശക്തമായ നടപടി അവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ആരോപണവിധേയരുടെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ച് വീടിന് സമീപം പോലീസ് തടഞ്ഞു. ഇതിനിടെ വനിതാകമ്മീഷന്‍ അധ്യക്ഷ പി സതീദേവി യുവതിയുടെ വീട് സന്ദര്‍ശ്ശിച്ചു.
Also Read: തിരുവനന്തപുരത്ത് യുവതി മരിച്ച സംഭവം കൊലപാതകമെന്ന് ബന്ധുക്കള്‍
കൂളിവയലിലെ ഭര്‍തൃവീട്ടില്‍ വെച്ചാണ് വാളാട് സ്വദേശിനിയായ 19കാരിക്ക് മന്ത്രവാദത്തിന്റെ പേരില്‍ പീഢനം നേരിടേണ്ടിവന്നത്.ഭര്‍ത്താവ് ഇഖ്ബാലും ഇയാളുടെ മാതാവും മന്ത്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ബന്ധിച്ചതായും ശാരീരികമായി പീഢിപ്പിച്ചതായും യുവതി പനമരം പോലീസില്‍ പരാതി നല്‍കിയിരുന്നു.കേസില്‍ നാല് പ്രതികളുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടും അന്ധവിശ്വാസത്തിനെതൊരെയുള്ള പ്രചാരണത്തിന്റെ ഭാഗമായുമാണ് ഡി വൈ എഫ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.കൂളിവയല്‍ ടൗണില്‍ നിന്ന് സംഭവം നടന്ന വീട്ടിലേക്കായിരുന്നു മാര്‍ച്ച്. വീടിന് സമീപം മാര്‍ച്ച് പോലീസ് തടഞ്ഞു.ഡി വൈ എഫ് ജില്ലാസെക്രട്ടറി കെ റഫീഖ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here