യുവതിയുടെ അതിസാഹസികത, ഇടുങ്ങിയ ജലാശയത്തിലേക്ക് എടുത്ത് ചാടി; വീഡിയോ

യാത്രകൾ ഇഷ്ട്ടപെടുന്നവരാണ് ഏവരും. സാഹസികത ഇഷ്ടപ്പെടുന്നവരും അനവധിയാണ്. ഓരോ യാത്രകളും പ്രത്യേക അനുഭൂതിയാണ് സൃഷ്ടിക്കുന്നത്. ഓരോ യാത്ര കഴിയുമ്പോഴും വ്യത്യസ്തമായ പുതിയ അനുഭവങ്ങളിലുടെ കടന്ന് പോകുന്ന നമ്മള്‍ സ്വയം പുതുക്കപ്പെടുകയും ചെയ്യുന്നു. ഇപ്പോഴിതാ അത്തരത്തിലൊരു സാഹസിക യാത്ര നടത്തി സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഒരു യുവതി. തീരെ ഇടുങ്ങിയ ഒരു ജലാശയ ഗുഹയിലൂടെ ഓക്സിജന്‍ മാസ്കില്ലാത, ഇടം കൈയില്‍ ഒരു ഗോപ്രോയുമായി നീന്തിക്കയറുന്നതിന്‍റെ വീഡിയോയായിരുന്നു അത്. സോഷ്യൽ മീഡിയ ഇന്‍ഫുവന്‍സറും സര്‍ട്ടിഫൈഡ് ഫ്രീഡൈവറുമായ കെന്ദ്ര നിക്കോള്‍ എന്ന യുവതിയാണത്.

ALSO READ: പോയ സ്‌ക്രീനൊക്കെ നാളെ തന്നെ തിരിച്ചു പിടിക്കും, കണ്ണൂർ സ്‌ക്വാഡിനെ വീഴ്ത്താൻ ലിയോയ്ക്ക് കഴിയില്ല, ഇത് ക്വാളിറ്റി പടമെന്ന് സോഷ്യൽ മീഡിയ

വിവിധ ജലാശയങ്ങളിലൂടെ നീന്തിത്തുടിക്കുന്ന കെന്ദ്രയുടെ നിരവധി വീഡിയോകളാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ടിട്ടുള്ളത്. ഇതിനോടകം നിരവധി പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. ഇത്രയും ചെറിയ ഗുഹയിലൂടെയുള്ള കെന്ദ്രയുടെ യാത്രയില്‍ അത്ഭുതം പ്രകടിപ്പിച്ചു കൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഇത് മനോഹരവും അവിശ്വസനീയവുമാണ് എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. നിങ്ങള്‍ ഗുഹയുടെ മധ്യഭാഗത്ത് കുടുങ്ങിപ്പോയാലോ എന്ന ആശങ്കയും ചിലർ പങ്കുവെച്ചു.
താൻ സ്റ്റക്കായെന്നും തന്റെ സഹനീന്തല്‍ക്കാര്‍ തന്നെ കാത്ത് നില്‍പ്പുണ്ടായിരുന്നുവെന്നാണ് കെന്ദ്ര മറുപടി നല്‍കിയത്.

ALSO READ: പോയ സ്‌ക്രീനൊക്കെ നാളെ തന്നെ തിരിച്ചു പിടിക്കും, കണ്ണൂർ സ്‌ക്വാഡിനെ വീഴ്ത്താൻ ലിയോയ്ക്ക് കഴിയില്ല, ഇത് ക്വാളിറ്റി പടമെന്ന് സോഷ്യൽ മീഡിയ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration