‘വെൽക്കം ബാക്ക്’; കാമുകന് സർപ്രൈസ് ഒരുക്കി യുവതി

വർഷങ്ങളോളം പ്രിയപ്പെട്ടവരെ കാണാതിരിക്കുകയും പിന്നീട് അവരെ കണ്ടുമുട്ടുകയും ചെയ്യുമ്പോഴുള്ള സന്തോഷം വളരെ വലുതാണ്. ഇപ്പോഴിതാ അത്തരമൊരു കണ്ടുമുട്ടലാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അഞ്ച് വർഷത്തിന് ശേഷം മടങ്ങിയെത്തുന്ന കാമുകന് എയർപോർട്ടിൽ സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് കാമുകി. എയർപോർട്ടിൽ ഡാൻസ് ചെയ്തുകൊണ്ടാണ് യുവതി കാമുകനെ സ്വീകരിക്കുന്നത്. ടൊറന്റോയില്‍ നിന്നുള്ള നിക്കി ഷായാണ് കാമുകനെ സ്വീകരിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ലോങ് ഡിസ്റ്റന്‍സ് റിലേഷന്‍ഷിപ്പുകള്‍ മനോഹരമാണ്, എങ്ങനെയാണെന്ന് കാണിച്ച് തരാം എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പായി യുവതി കുറിച്ചിരിക്കുന്നത്.

ALSO READ: കിംഗ് ഖാന്റെ പുതിയ റെക്കോർഡ് ദളപതി തകർക്കുമോ?

സുഹൃത്തുക്കൾ യുവാവിന് പൂക്കൾ സമ്മാനിച്ച് വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് കൊണ്ടു വരികയും പിന്നീട് ബോളിവുഡ് ഗാനത്തിന്റെ അകമ്പടിയോടെ യുവതി നൃത്തം ചെയ്ത് കൊണ്ട് കാമുകനെ സ്വീകരിക്കുകയുമായിരുന്നു. സർപ്രൈസ് ആയ യുവാവ് കാമുകിയെ കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം . ഇതിനോടകം മുപ്പതുലക്ഷത്തിലേറെപ്പേരാണ് വീഡിയോ കണ്ടത്.

ALSO READ: ഗാസയില്‍ എല്ലാം ദിവസവും നാലു മണിക്കൂര്‍ വെടി നിര്‍ത്തല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News