വിമാനത്തില്‍ വച്ച് പരിചയപ്പെട്ട യുവതിയെ റിസോര്‍ട്ടില്‍ വച്ച് ബലാത്സംഗം ചെയ്തതായി പരാതി

വിമാനത്തില്‍ വച്ച് പരിചയപ്പെട്ട യുവതിയെ റിസോര്‍ട്ടില്‍ വച്ച് ബലാത്സംഗം ചെയ്തതായി പരാതി. വിനോദ സഞ്ചാരിയായ യുവതിയെയാണ് ഗുജറാത്ത് സ്വദേശി ഗോവയിലെ റിസോര്‍ട്ടില്‍ വച്ച് ബലാത്സംഗത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ആഗസ്റ്റ് 23നാണ് സംഭവം.

യുവതിയുടെ പരാതിയില്‍ 47കാരനായ ലക്ഷ്മണ്‍ ഷിയാറിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇരുവരും തമ്മില്‍ വിമാനത്തില്‍ വച്ച് കണ്ടുമുട്ടുകയും സൗഹൃദത്തിലാവുകയുമായിരുന്നു. ഇരുവരും പരസ്പരം മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ കൈമാറുകയും ചെയ്തിരുന്നു.

also read; ചന്ദ്രയാൻ 3 യും പ്ര​ഗ്നാനന്ദയും; ഇന്ത്യയുടെ നേട്ടത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആദരം; അമ്മത്തൊട്ടിലെ കുഞ്ഞിന് ‘പ്രഗ്യാൻ ചന്ദ്ര’ എന്ന് പേരിട്ടു

ഈ ആഴ്ചയില്‍ വ്യത്യസ്ത ദിവസങ്ങളിലായി ഇരുവരും ഗോവയില്‍ എത്തിയിരുന്നു. ഓഗസ്റ്റ് 23ന് യുവതിയെ ഇയാള്‍ മൊബൈലില്‍ വിളിച്ചപ്പോള്‍ താന്‍ ഗോവയിലുണ്ടെന്ന് യുവതി അറിയിച്ചു. സ്ഥലങ്ങള്‍ കാണിച്ചുതരാമെന്ന് പറഞ്ഞ് ഇയാള്‍ യുവതിയെ റിസോര്‍ട്ടിലേക്ക് വിളിച്ചുവരുത്തി. ഒറ്റയ്ക്ക് എത്തിയ യുവതിയെ അവിടെ വച്ച് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ഇക്കാര്യം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

also read; സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഉടൻ ഏർപ്പെടുത്തില്ല; സാഹചര്യം ഒഴിവാക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News