ലോകത്തിന്റെ നെറുകയിൽ ഇന്ത്യയുടെ പതാക; എവറസ്റ്റ് കൊടുമുടി കീഴടക്കി പതിനാറുകാരി

എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യകാരിയായിയായി കാമ്യ കാർത്തികേയൻ. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ പെൺകുട്ടിയുമാണ്. പതിനാറുകാരിയായ കാമ്യ മുംബൈയിലെ നാവികസേന ചിൽഡ്രൻസ് സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. കാമ്യയുടെ അച്ഛനും നാവികസേനാ കമാൻഡർ എസ് കാർത്തികേയനും യാത്രയിൽ പങ്കാളിയായിരുന്നു. ടാറ്റ സ്റ്റീൽ അഡ്വെഞ്ചർ ഫൗണ്ടേഷൻ ആണ് യാത്രക്കുള്ള സഹായമൊരുക്കിയത്.

Also Read: കണ്ണൂർ വിമാനത്താവളത്തിന്റെ ചുറ്റുമതിൽ പൊളിഞ്ഞു; തൃശ്ശൂരിൽ മരം വീണ് വാഹനങ്ങൾക്ക് നാശനഷ്ടം: വരും ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്

ഏപ്രിൽ ആറിന് കാഠ്മണ്ഡുവിൽ എത്തി, മെയ് പതിനാറിന് ആരംഭിച്ച കൊടുമുടി കയറ്റം മെയ് 20 ന് കൊടുമുടി കീഴടക്കികൊണ്ടാണ് അവസാനിച്ചത്. 29,032 അടി ഉയരമുണ്ട് എവറസ്റ്റ് കൊടുമുടിക്ക്. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചാരോ പർവ്വതം (5 ,895 മീറ്റർ), യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ പർവ്വതമായ എൽബ്രെസ് പർവ്വതം (5 ,642 മീറ്റർ), ഓസ്‌ട്രേലിയയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതമായ കോസ്സിയൂസ്‌കോ (2 ,228 മീറ്റർ) എന്നിങ്ങനെ അഞ്ച് കൊടുമുടികൾ കാമ്യ ഇതുവരെ കീഴടക്കിയിട്ടുണ്ട്.

Also Read: ലക്ഷ്യം ഗതാഗതക്കുരുക്കിൽ നിന്ന് ആശ്വാസം നേടുക; ദേശീയ പാതയിലുള്ള പ്രധാന സിഗ്നൽ ജംഗ്ഷനുകളിൽ പരിശോധന നടത്തി മന്ത്രി കെ ബി ഗണേഷ് കുമാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News