ഏജന്റുമാരുടെ ഭീഷണി;തമിഴ്നാട്ടിൽ ഓൺലൈൻ ആപ്പിലൂടെ ലോൺ എടുത്ത യുവാവ് ആത്മഹത്യ ചെയ്തു

ഓൺലൈൻ ആപ്പിലൂടെ ലോൺ എടുത്ത യുവാവ് ഏജന്റുമാരുടെ ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ യെരിയവാളൂർ സ്വദേശി ഇരുപത്തിരണ്ടുകാരനായ രാജേഷ് കുമാർ ആണ് ആത്മഹത്യ ചെയ്തത്. ലോണിന് അമിതമായ പലിശ തുക നൽകണമെന്ന് ഏജന്റുമാരുടെ ആവശ്യം നിരസിച്ചപ്പോൾ മോർഫ് ചെയ്‌ത നഗ്നചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറലാക്കുമെന്ന് ഏജന്റുമാർ ഭീഷണിപ്പെടുത്തി. ഈ ഭീഷണിയെ തുടർന്നാണ് ആത്‍മഹത്യ ചെയ്തത്.

ALSO READ: എസ് കെ മിശ്രയുടെ കാലാവധി നീട്ടണം; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്രം

രാജേഷ് കുമാർ കുംഭകോണത്തെ ഒരു സ്വകാര്യ ലോൺ കമ്പനി ജീവനക്കാരനായിരുന്നു. ഇത്തരത്തിൽ മുൻപും ലോൺ എടുത്തിട്ടുണ്ട്.എന്നാൽ ഈ വായ്പകളെല്ലാം രാജേഷ് കുമാർ കൃത്യമായി തിരിച്ചടയ്ക്കാറുണ്ടായിരുന്നു. ഇൻസ്റ്റാഗ്രാമിൽ കണ്ട ലിങ്കിൽ ക്ലിക്ക് ചെയ്തതുവഴിയാണ് ഈ ലോൺ കെണിയിലേക്ക് രാജേഷ് എത്തുന്നത്. ആപ്പ് വഴി രാജേഷ് ഒരു തുക കടം വാങ്ങുകയും ഒരു വർഷം കൊണ്ട് അടച്ച് തീർക്കുകയും ചെയ്തു. എന്നാൽ, അമിതമായ പലിശ തുക ഇനിയും തിരികെ നൽകേണ്ടതുണ്ടെന്ന് ആപ്പിന്റെ ഏജന്റുമാരെന്ന് പരിചയപ്പെടുത്തിയവർ രാജേഷിനോട്‌ പറഞ്ഞു. വിസമ്മതിച്ചതോടെ ഇവർ രാജേഷുമായി ബന്ധപ്പെടുകയും മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ വാട്‌സ്ആപ്പിലൂടെ പങ്കുവെക്കുകയും ചെയ്തു. ഈ ചിത്രങ്ങൾ ബന്ധുക്കൾക്ക് കൈമാറുമെന്ന് ഭീഷണിപ്പെടുത്തി.

ALSO READ: ഒന്നാം തീയതിയിലെ ഡ്രൈ ഡേ തുടരും; കള്ളുഷാപ്പുകൾക്കും സ്റ്റാർ പദവി; പുതിയ മദ്യനയത്തിന് അം​ഗീകാരം

നാണക്കേടുണ്ടാകുമെന്ന ഭയത്തിൽ ആണ് രാജേഷ് കീടനാശിനി കഴിച്ച് ആത്മഹത്യ ശ്രമിച്ചു .ഇതേതുടർന്ന് അബോധാവസ്ഥയിലായ രാജേഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അതേസമയം പൊലീസ് നടത്തിയ അന്വേഷണത്തിൽ രാജേഷിനെ വിളിച്ച കോളുകൾ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ളതാണെന്ന് കണ്ടെത്തി. വിപിഎൻ ആപ്പുകൾ ഉപയോഗിച്ചാണോ കോളുകൾ നടത്തിയതെന്ന് പരിശോധിക്കാനും കുറ്റവാളികളെ കണ്ടെത്താനും പോലിസ് സൈബർ ക്രൈം സെല്ലിന്റെ സഹായം തേടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News