‘മുകേഷ് അംബാനിയെ കൊല്ലും’! പത്തൊമ്പതുകാരന്‍ കസ്റ്റഡിയില്‍

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ കൊല്ലുമെന്ന ഭീഷണിമുഴക്കിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാനയില്‍ നിന്നാണ് പത്തൊമ്പതുകാരനായ പ്രതിയെ പിടികൂടിയത്. കഴിഞ്ഞാഴ്ച മൂന്നോളം ഭീഷണി ഇ-മെയില്‍ സന്ദേശങ്ങളാണ് മുകേഷ് അംബാനിക്ക് ലഭിച്ചത്. വന്‍ തുക ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ALSO READ: ക്ഷണിച്ചതില്‍ നന്ദി; സിപിഐഎമ്മിന്റെ പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കില്ലെന്ന് മുസ്ലീംലീഗ്

കോടതിയില്‍ ഹാജരാക്കിയ പ്രതി ഗണേഷ് രമേശ് വാനാപാര്‍ത്ഥിയെ നവംബര്‍ എട്ട് വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇരുപതു കോടി ആവശ്യപ്പെട്ട് ആദ്യം ലഭിച്ച ഭീഷണി സന്ദേശം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന അംബാനിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മുംബൈ പൊലീസിന് ഒക്ടോബര്‍ 27ന് പരാതി നല്‍കിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ഇതേ മെയിലില്‍ വന്ന മറ്റൊരു സന്ദേശത്തില്‍ ഇരുന്നൂറുകോടിയാണ് ആവശ്യപ്പെട്ടിരുന്നത്. മൂന്നാമത്തെ സന്ദേശത്തില്‍ നാനൂറു കോടി കിട്ടിയില്ലെങ്കില്‍ അംബാനിയെ കൊല്ലുമെന്നായിരുന്നു ഭീഷണി.

ALSO READ: കണ്ണൂരില്‍ പ്രതിയെ അന്വേഷിച്ചുവന്ന പൊലീസിന് നേരെ വെടിയുതിര്‍ത്ത് പ്രതിയുടെ പിതാവ്

ഭീഷണി സന്ദേശം വന്ന ഇ-മെയില്‍ അയച്ചിരിക്കുന്നത് വ്യാജ ഐഡിയില്‍ നിന്നാണോ എന്ന അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് പ്രതി പിടിയിലായിരിക്കുന്നത്. മുമ്പും മുകേഷ് അംബാനിക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. അംബാനിക്കും കുടുംബത്തിനുമെതിരെ അന്ന് ഭീഷണി മുഴക്കിയ ബീഹാര്‍ സ്വദേശിയെ മുംബൈ പൊലീസ് പിടികൂടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News