ഓടിക്കൊണ്ടിരിക്കുന്ന ബസിന് കീഴെ കിടന്നുകൊണ്ട് റീലെടുത്ത യുവാവിനെ രൂക്ഷമായി വിമർശിച്ച് സൈബർ ലോകം. ഹൈദരാബാദിൽ നടന്ന സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് യുവാവിനെതിരെ വിമർശനങ്ങളും ശക്തമായത്.
ഓടിക്കൊണ്ടിരിക്കുന്ന ബേസിൻ കീഴിലേക്ക് പെട്ടെന്ന് വന്നു കിടക്കുന്നതും തുടർന്ന് ബസ് പോകുമ്പോൾ യുവാവ് എഴുന്നേറ്റ് പോകുന്നതുമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ ഉള്ളത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. നിരന്തരമായി അപകടകരമായ രീതിയിൽ ഇത്തരം വിഡിയോകൾ ചിത്രീകരിക്കുന്നത് അടുത്തിടെ ധാരാളം കണ്ടതാണ്. എന്നാൽ ഈ വീഡിയോ യാഥാർഥ്യമല്ലെന്നും, ഇത് വി എഫ് എക്‌സ് ഉപയോഗിച്ച് നിർമിച്ചതാണെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.
അതേസമയം, റീലെടുക്കാനായി ഉയരമുള്ള കെട്ടിടത്തിൽ തൂങ്ങിക്കിടന്ന് അഭ്യാസപ്രകടനം നടത്തിയ സംഭവത്തിൽ 23കാരിയും സുഹൃത്തും അറസ്റ്റിലായി. പുനെ സ്വദേശികളായ മിഹിർ ഗാന്ധി (27), മിനാക്ഷി സലുൻഖെ (23) എന്നിവരെയാണ് ഭാരതി വിദ്യാപീഠ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ഇവരുടെ വിഡിയോ ഫോണിൽ പകർത്തിയ മൂന്നാമൻ ഒളിവിലാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
In a bid to make #reel, a youngster risked his life by doing dangerous stunt by suddenly laying on road in front of a running bus in #Hyderabad. The stunt video is now going viral on #SocialMedia, triggering outrage among netizens pic.twitter.com/5bD2XQuEAT
— Aneri Shah Yakkati (@tweet_aneri) June 21, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here