യുപിയിൽ യുവാവ് ബിജെപിക്ക് വോട്ട് ചെയ്തത് എട്ട് തവണ; വീഡിയോ

യുപിയിൽ യുവാവ് ബിജെപിക്ക് എട്ട് തവണ വോട്ട് ചെയ്തതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു.ബിജെപി സ്ഥാനാർഥിയായ മുകേഷ് രജ്പുത് എന്നയാൾക്കാണ് യുവാവ് ഇത്തരത്തിൽ വോട്ട് ചെയ്യുന്നത്. ബിജെപി വ്യാപകമായി കള്ളവോട്ട് ചെയ്യുന്നു എന്ന ഇന്ത്യ സഖ്യം ആരോപണങ്ങൾ ഉന്നയിച്ച സാഹചര്യത്തിൽ കൂടിയാണ് ഈ വീഡിയോ പ്രചരിച്ചത്.വോട്ട് ചെയ്യുന്ന വീഡിയോ യുവാവ് തന്നെയാണ് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്.

ALSO READ: പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ് ;മുൻ‌കൂർ ജാമ്യ ഹർജി നാളെ പരിഗണിക്കും

തന്റെ ഓരോ വോട്ടും ഇയാൾ എണ്ണുന്നതും ഈ വീഡിയോയിൽ ഉണ്ട്.ഫറൂക്കാബാദ് ലോക്സഭാ മണ്ഡലത്തിലെ ഒരു ബൂത്തിൽ നിന്നുള്ള വീഡിയോ ആണിത് എന്നാണ് സൂചന. റീപോളിംഗ് നടത്തണം എന്ന് ഇന്ത്യ സഖ്യം ആവശ്യപ്പെട്ടിരിക്കുകയാണ്.സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് എക്‌സിൽ ഈ വീഡിയോ പങ്കുവെച്ച് വിമർശനം ഉയർത്തി

ALSO READ: ചാലക്കുടി സ്വദേശിയായ യുവതി കാനഡയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം; ഭർത്താവിനായി അന്വേഷണം ആരംഭിച്ച് കേരള പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News