നിങ്ങൾ പറയുന്ന കാര്യങ്ങൾ ഫോൺ കേൾക്കുന്നതായി സംശയം തോന്നുന്നുണ്ടോ?. എപ്പോഴെങ്കിലും പുതിയ ഒരു ഷൂ വാങ്ങണം അല്ലെങ്കിൽ ഏതെങ്കിലും ഗാഡ്ജറ്റ് വാങ്ങണം എന്ന് സുഹൃത്തിനോടോ മറ്റോ പറഞ്ഞാൽ പിന്നെ ഫീഡുകളിൽ അതിനെ പറ്റിയുള്ള പരസ്യങ്ങൾ കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ടോ. അലക്‌സയും, സിരിയും പോലുള്ള വോയ്‌സ് അസിസ്റ്റന്റുമാരും ഗൂഗിള്‍ അസിസ്റ്റന്റുമാരുമൊക്കെ നമ്മൾ പറയുന്ന കാര്യങ്ങൾ എല്ലാം കേൾക്കുന്നുണ്ട്. അത് അനുസരിച്ചാണ് ഇത്തരം പരസ്യങ്ങൾ നമ്മൾക്ക് ലഭിക്കുന്നത്.
എങ്ങനെയാണ് നമ്മുടെ സംഭാഷണങ്ങൾ ഇവ ഒളിച്ചു കേൾക്കുന്നത്?
‘ദി ഗാര്‍ഡിയന്‍’ 2019 ൽ ആപ്പിളിന്റെ അസിസ്റ്റന്റായ സിരി ആളുകളുടെ സ്വകാര്യസംഭാഷണങ്ങൾ കേൾക്കുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫോണിനുള്ളിലെ മൈക്രോഫോണുകളുടെ പരിധിയിൽ നിന്ന് എന്ത് സംസാരിച്ചാലും അത് വോയിസ് അസിസ്റ്റന്റുകൾക്ക് കേൾക്കാൻ സാധിക്കും. ഹേയ് അലക്‌സ, ഹേയ് സിരി എന്നിങ്ങനെയുള്ള കീവേഡുകൾ ഉപയോഗിച്ചാലെ ഇവ ആക്ടീവ് ആകുകയുള്ളൂ. എന്നാൽ ഇവ നമ്മൾ പറയുന്ന സംഭാഷണങ്ങളിലെ കീ വേഡുകൾ മനസിലാക്കി അവ ക്ലൗഡ് സെര്‍വറിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. കൂടാതെ വോയിസ് അസിസ്റ്റന്റ് ഉപയോഗിച്ച് എന്തെങ്കിലും സെർച്ച് ചെയ്യുമ്പോളും ആ വിവരങ്ങളും ടാര്‍ഗറ്റ് ചെയ്ത പരസ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു.
Also Read: ആരാധകർക്കൊരു ക്രിസ്മസ് സമ്മാനം; ഐക്യൂ 13 ഡിസംബറിൽ എത്തും
ഓണ്‍ലൈനിൽ സെർച്ച് ചെയ്യുന്ന വിവരങ്ങൾ ട്രാക്ക് ചെയ്യുന്നത് പോലെ വോയിസ് അസിസ്റ്റന്റുകൾ ഉപയോഗിച്ച് സെർച്ച് ചെയ്യുന്ന വിവരങ്ങളും ട്രാക്ക് ചെയ്യപ്പെടുന്നുണ്ട്.
നിങ്ങളുടെ ഫോൺ നിങ്ങളെ ഒളിഞ്ഞു കേൾക്കുന്നുണ്ടോ?
നിങ്ങളുടെ ഫോൺ നിങ്ങളുടെ സംഭാഷണം ഒളിഞ്ഞു കേൾക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് എളുപ്പമാണ്. ഒരു കീവേഡ് കണ്ടെത്തുക ഉദാഹരണത്തിന് മികച്ച സ്മാർട്ട് വാച്ച്, സ്മാർട്ട് വാച്ച് വില, സ്മാർട്ട് വാച്ച് ഉപയോഗങ്ങൾ എന്നിങ്ങനെ. നിങ്ങളുടെ ഫോണിന് അടുത്തായി നിന്ന് ഈ കാര്യങ്ങൾ ഉറക്കെ സംസാരിക്കുക. തുടർച്ചയായി കുറച്ച് ദിവസം ഇത് ആവർത്തിക്കുക. ഈ വിഷയങ്ങൾ ഫോണിൽ സെർച്ച് ചെയ്യരുത്. ഈ വിഷയവുമായി ബന്ധപ്പെട്ട പരസ്യങ്ങൾ ലഭിക്കാൻ തുടങ്ങിയാൽ നിങ്ങളുടെ ഫോൺ നിങ്ങളെ കേൾക്കുന്നുണ്ട് എന്നാണ് അർത്ഥം.
Also Read: ക്യൂ നിന്ന് തളരണ്ട ! ആധാര്‍ പുതുക്കുന്നത് ഇനി വളരെ സിംപിള്‍, പുതിയ രീതിയിങ്ങനെ
എങ്ങനെ ഫോണിന്റെ ചാരപ്രവർത്തനം അവസാനിപ്പിക്കാം?
സ്മാര്‍ട്ട് ഫോണിലോ സ്പീക്കറിലോ വാച്ചിലോ ഉള്ള വെര്‍ച്വല്‍ അസിസ്റ്റന്റിനെ പ്രവർത്തനരഹിതമാക്കാം. ഗൂഗിളിന്റെയും അലക്‌സയുടെയും വോയിസ് ഹിസ്റ്ററിയ ക്ലിയര്‍ ചെയ്യാം. സോഫ്റ്റ് വെയറുകള്‍ അപ്‌ഡേറ്റ് ആണെന്ന് ഉറപ്പുവരുത്തുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here