ഗാന്ധിഭവന് പുതുവത്സര സമ്മാനവുമായി എം എ യൂസഫലി; പുതിയ കെട്ടിടത്തിന് ശിലയിട്ടു

പത്തനാപുരം ഗാന്ധിഭവന് പുതുവത്സര സമ്മാനം നൽകി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. ഗാന്ധിഭവനിലെ പുരുഷവയോജനങ്ങള്‍ക്കായി നിര്‍മ്മിച്ചു നല്‍കുന്ന ബഹുനില മന്ദിരത്തിന് ക്രിസ്മസ് ദിനത്തില്‍ എം.എ. യൂസഫലി ശിലാസ്ഥാപനം നടത്തി.

ALSO READ: തമിഴ്‌നാടിന് കേരളത്തിന്റെ കൈത്താങ്ങ്; ആവശ്യസാധനങ്ങൾ അയക്കാൻ സുമനസ്സുകളുടെ സഹായം തേടുന്നു

ആയിരത്തിമുന്നൂറോളം അഗതികള്‍ക്ക് അഭയകേന്ദ്രമാണ് പത്തനാപുരത്തെ ഗാന്ധിഭവൻ. മുന്നൂറിലധികം അമ്മമാര്‍ക്ക് താമസിക്കുവാന്‍ 15 കോടിയിലധികം തുക മുടക്കി യൂസഫലി നിര്‍മ്മിച്ചു നല്‍കിയ ബഹുനില മന്ദിരത്തിനു സമീപത്തായിട്ടാണ് പുതിയ കെട്ടിടം ഉയരുന്നത്.

കെട്ടിടം പൂര്‍ത്തിയാകുമ്പോള്‍ 20 കോടിയോളം ചെലവ് വരുമെന്നാണ് പ്രതീക്ഷ. മൂന്ന് നിലകളായാണ് നിര്‍മ്മാണം നടക്കുന്നത്. മുകളിലായി 700 പേര്‍ക്ക് ഇരിക്കാവുന്ന പ്രാര്‍ഥനാഹാളുമുണ്ടാകും. അടിയന്തിര ശുശ്രൂഷാ സംവിധാനങ്ങള്‍, പ്രത്യേക പരിചരണ വിഭാഗങ്ങള്‍, ഫാര്‍മസി, ലബോറട്ടറി, ലൈബ്രറി, ഡൈനിംഗ് ഹാള്‍, ലിഫ്റ്റുകള്‍, മൂന്നു മതസ്ഥര്‍ക്കും പ്രത്യേകം പ്രാര്‍ത്ഥനാമുറികള്‍, ഡോക്ടര്‍മാരുടെ പരിശോധനാ മുറികള്‍, ആധുനിക ശുചിമുറി ബ്ലോക്കുകള്‍, മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍, ഓഫീസ് സംവിധാനങ്ങള്‍, കിടക്കകള്‍, ഫര്‍ണീച്ചറുകള്‍ എന്നിവയെല്ലാമടങ്ങുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണം രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് യൂസഫലി പറഞ്ഞു.

ഗാന്ധിഭവനിലെത്തിയ യൂസഫലിയെ അമ്മമാര്‍ പുഷ്പങ്ങള്‍ നല്‍കിയും കുട്ടികള്‍ ബാന്‍ഡ് മേളത്തോടെയുമാണ് സ്വീകരിച്ചത്. അദ്ദേഹം കേക്ക് മുറിച്ച് അമ്മമാര്‍ക്ക് നല്‍കി ക്രിസ്മസ് സന്തോഷം പങ്കിട്ടു. ഗാന്ധിഭവന്‍ സ്ഥാപകനും സെക്രട്ടറിയുമായ പുനലൂര്‍ സോമരാജന്റെയും അന്തേവാസികളായ ചലച്ചിത്ര നടന്‍ ടി.പി. മാധവനുമടക്കം മുതിര്‍ന്ന പൗരന്മാരുടെയും സാന്നിദ്ധ്യത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ ആയിരുന്നു ശിലാസ്ഥാപനം നടന്നത്.

ALSO READ: വർക്കലയിലെ ജലസാഹസികത ആസ്വദിക്കാം; ജെറ്റ് സ്‌കി ഡ്രൈവിങ്ങുമായി മന്ത്രി മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News