നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പത്തനംതിട്ട ഏറത്ത് കെ ശ്യാംകുമാറിനെ(24) കാപ്പാ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ഒരു വര്‍ഷത്തേക്ക് ജയിലിലടച്ചു. ജില്ലാ പൊലീസ് മേധാവി വി അജിത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടര്‍ പ്രേം കൃഷ്ണന്‍ ആണ് കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
ALSO READ:ദുബായില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി യുവതി മരിച്ചു
അടൂര്‍, കൊടുമണ്‍ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമം, വീടുകയറി ദേഹോപദ്രവം ഏല്‍പ്പിക്കല്‍, സംഘം ചേര്‍ന്നുള്ള ആക്രമണം, മോഷണം തുടങ്ങിയ പത്തോളം ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതിയാണ്. കഴിഞ്ഞ വര്‍ഷം ഇയാളെ കാപ്പ ചുമത്തി ആറുമാസം ജയിലില്‍ അടച്ചിരുന്നു. പുറത്തിറങ്ങിയ പ്രതി, കാപ്പ നടപടി പ്രകാരം ജയിലിലടക്കപ്പെട്ട സഹോദരങ്ങളായ അടൂര്‍ ഇളമണ്ണൂര്‍ മാരൂര്‍ സൂര്യ ലാലിന്റെയും, ചന്ദ്രലാലിന്റെയും വീട്ടില്‍ വച്ച് കണ്ണൂര്‍ കേളകം സ്വദേശിയായ മറ്റൊരു കാപ്പാ കേസ് പ്രതി ജെറില്‍ പി ജോര്‍ജ്ജിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ജനുവരി 18ന് അറസ്റ്റിലായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here