പെരുമ്പാവൂരില്‍ എംഡിഎംഎയുമായി 4 യുവാക്കള്‍ പിടിയില്‍

arrest

പെരുമ്പാവൂരില്‍ എംഡിഎംഎയുമായി 4 യുവാക്കള്‍ പിടിയില്‍. ചെറുവേലിക്കുന്ന് സ്വദേശികളായ മനു, ഫവാസ്, മൗലൂദ്പുര സ്വദേശി ഷെഫാന്‍, മഞ്ഞപ്പെട്ടി സ്വദേശി അല്‍ത്താഫ് എന്നിവരാണ് പിടിയിലായത്. 7.170ഗ്രാം എം ഡി എം എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

പാത്തിപ്പാലത്ത് വെച്ച് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട വാഹനം പരിശോധിച്ചപ്പോഴാണ് എം ഡി എം എ കണ്ടെത്തിയത്. പെരുമ്പാവൂര്‍ ഇന്‍സ്‌പെക്ടര്‍ ടി എം സൂഫി, സബ് ഇന്‍സ്‌പെക്ടര്‍ റിന്‍സ് എം തോമസ് എന്നിവര്‍ അടങ്ങിയ സംഘം നടത്തിയ രാത്രികാല പരിശോധനയിലാണ് സംഘം പിടിയിലായത്.

Also Read : എറണാകുളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വിവാഹാഭ്യർത്ഥന നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ

അതേസമയം ദിവസങ്ങള്‍ക്ക് മുമ്പ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ 12 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. മൂന്നര കോടിയിലേറെ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവാണ് കൊച്ചി കസ്റ്റംസ് യൂണിറ്റ് പിടികൂടിയത്. ബാങ്കോക്കില്‍ നിന്നും തായ് എയര്‍വേയ്‌സില്‍ എത്തിയ മലപ്പുറം സ്വദേശി ഉസ്മാനാണ് 12 കിലോ കഞ്ചാവ് ബാഗേജിനകത്ത് ഭക്ഷണ പാക്കറ്റുകളുടേയും മിഠായി പാക്കറ്റുകളുടേയും മറയാക്കി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കഴിഞ്ഞ മാസം 30 നും വന്‍ കഞ്ചാവ് വേട്ട നടന്നിരുന്നു. 2.376 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവാണ് അന്നും കസ്റ്റംസ് പിടികൂടിയത്.

ബാങ്കോക്കില്‍ നിന്നും നെടുമ്പാശ്ശേരിയില്‍ എത്തിയ കോഴിക്കോട് സ്വദേശിയില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഈ വര്‍ഷമാദ്യവും ബാങ്കോക്കില്‍ നിന്നും കഞ്ചാവുമായി എത്തിയ യാത്രക്കാരന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായിരുന്നു. ഇത് മൂന്നാമത്തെ തവണയാണ് ബാങ്കോക്കില്‍ നിന്നെത്തുന്നവരില്‍ നിന്നും ഹൈബ്രിഡ് കഞ്ചാവ് പിടിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News