കുളത്തൂപ്പുഴ ക്ഷേത്രത്തിലെ ‘തിരുമക്കള്‍’ മീനുകളെ പിടികൂടി പാകം ചെയ്തു; മൂന്നു പേര്‍ അറസ്റ്റില്‍

കൊല്ലം കുളത്തൂപ്പുഴ ബാലക ധര്‍മശാസ്താ ക്ഷേത്രത്തിലെ തിരുമക്കള്‍ എന്ന് വിളിക്കപ്പെടുന്ന മത്സ്യങ്ങളെ പിടികൂടി പാകം ചെയ്ത മൂന്ന് പശ്ചിമബംഗാള്‍ സ്വദേശികള്‍ അറസ്റ്റിലായി. പ്രശസ്തമായ മീനൂട്ട് വഴിപാട് നടത്താന്‍ നിരവധി പേരെത്തുന്ന ക്ഷേത്രമാണിത്. 19കാരനായ സാഫില്‍, 23കാരനായ ബസരി, ഇവര്‍ക്കൊപ്പമുണ്ടായിരുന്ന 17കാരന്‍ എന്നിവരെയാണ് കുളത്തൂപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

ALSO READ: ‘പെന്‍ഷന്‍തുക സ്ഥാനാര്‍ത്ഥിക്ക്, പാര്‍ട്ടി ജയിക്കണം’; ഉരുകുന്ന ചൂടിലും ആവേശമായി രണ്ട് മുത്തശ്ശിമാര്‍

പ്രദേശത്തുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലം വാടകയ്‌ക്കെടുത്ത് കച്ചവടം നടത്തിവരികയായിരുന്ന ഇവര്‍ കല്ലടയാറ്റില്‍ നിന്നും മീനുകളെ പിടിക്കാറുണ്ടായിരുന്നു. ഇതിനിടെയാണ് ക്ഷേത്രസമീപത്തുള്ള തിരുമക്കള്‍ എന്ന മീനുകളെയും പിടികൂടി പാകം ചെയ്തത്. മാത്രമല്ല ഇതിന്റെ ദൃശ്യങ്ങള്‍ ഇവര്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. നാട്ടുകാരാണ് മേടവിഷു ഉത്സവത്തിന്റെ ഭാഗമായി കച്ചവടത്തിനെത്തിയ മൂവരും മീനുകളെ പിടികൂടിയ വിവരം ക്ഷേത്ര ഉപദേശക സമിതിയെ അറിയിച്ചത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.

ALSO READ: നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ അതിജീവിത സമർപ്പിച്ച ഹർജി പരിഗണിക്കാനൊരുങ്ങി ഹൈക്കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News