തൃശൂരില്‍ കഞ്ചാവ് ബീഡി വലിച്ച യുവാക്കള്‍ അറസ്റ്റില്‍

തൃശൂര്‍ എരുമപ്പെട്ടി ചിറ്റണ്ടയില്‍ പൊതുസ്ഥലത്ത് കഞ്ചാവ് ബീഡി വലിച്ച യുവാക്കളെ വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റണ്ട കള്ളിവളപ്പില്‍ അന്‍ഷാദ് (27), മങ്ങാട് പുത്തൂര്‍ ജിത്തു (29) എന്നിവരാണ് പിടിയിലായത്. പട്രോളിങിനിടെ ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ പൊലീസ് ഇവരെ പിടികൂടുകയായിരുന്നു.

ALSO READ:അന്തരിച്ച സംവിധായകൻ സംഗീത് ശിവന്‍റെ സംസ്കാരം ഇന്ന്

ജിത്തു ചിറ്റണ്ട കള്ള് ഷാപ്പിന് സമീപത്ത് നിന്നും, അന്‍ഷാദിനെ ചിറ്റണ്ട സ്‌കൂളിന് സമീപത്ത് നിന്നുമാണ് പിടികൂടിയത്. ഇന്‍സ്‌പെക്ടര്‍ റിജിന്‍ എം. തോമസിന്റെ നേതൃത്വത്തില്‍ പൊലീസ് ഓഫീസര്‍മാരായ അബ്ദുള്‍സലീം, ഷാരോണ്‍ എന്നിവരാണ് പരിശോധന നടത്തിയത്.

ALSO READ:വൈദ്യുതി പ്രതിസന്ധി; മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല അവലോകനയോഗം ചേരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News