വന്‍ മയക്കുമരുന്നു വേട്ട; വീട്ടില്‍ നിന്ന് കണ്ടെടുത്തത് ഒന്നര കോടിയുടെ മയക്കുമരുന്ന്: 31കാരന്‍ പിടിയില്‍

എംഡിഎംഎ ഉള്‍പ്പെടെയുള്ള ഒന്നര കോടി രൂപ വിലവരുന്ന ലഹരിവസ്തുക്കള്‍ വീട്ടില്‍ നിന്നും കണ്ടെടുത്ത് പൊലീസ്. കാസര്‍ഗോഡ് ഉപ്പളയിലാണ് വന്‍ മയക്കുമരുന്നു വേട്ട. സംഭവവുമായി ബന്ധപ്പെട്ട ഉപ്പള പത്വാടി കൊണ്ടാവൂരിലെ അസ്‌കര്‍ അലിയെ (31) പൊലീസ് അറസ്റ്റ് ചെയ്തു.

3.409 കിലോ ഗ്രാം എംഡിഎംഎ ആണ് കണ്ടെടുത്തത്. കൂടാതെ ഗ്രീന്‍ ഗഞ്ച: 640 ഗ്രാം, കോക്കെയ്ന്‍: 96.96 ഗ്രാം, കാപ്സ്യൂളുകള്‍ 30 എണ്ണം എന്നിവയും പിടികൂടി.

Also Read : ബസ്സിലെ ജോലി നിര്‍ത്തി മയക്കുമരുന്ന് കച്ചവടത്തിലേക്ക്; എംഡിഎംഎയുമായി ഡ്രൈവറും കണ്ടക്ടറും പിടിയില്‍

കൂടുതല്‍ പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെങ്കിലും കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനാല്‍ തല്‍ക്കാലം വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ സാധ്യമല്ലെന്നും പൊലിസ് മേധാവി പറഞ്ഞു.

അസ്‌കര്‍ അലിയുടെ വീട്ടില്‍ മയക്കുമരുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. ബേക്കല്‍ ഡിവൈഎസ്പി വിവി മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News