കോളേജിന് സമീപത്ത് നിന്ന് എംഡിഎംഎയുമായി യുവാവ് പിടിയില്‍

വയനാട് ജില്ലയിലെ മീനങ്ങാടിയില്‍ 28.42 ഗ്രാം എംഡിഎംഎയുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍. മുട്ടില്‍ സ്വദേശി വിനീഷാണ് എംഡിഎംഎയുമായി അറസ്റ്റിലായത്.

READ ALSO:വില്‍ക്കാന്‍ കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയില്‍

ചെണ്ടക്കുനി പോളിടെക്‌നിക് കോളേജിന് സമീപത്ത് എംഡിഎംഎയുമായി നില്‍ക്കുമ്പോഴാണ് അറസ്റ്റ്. ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎ വാങ്ങി, വയനാട്ടില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വില്‍ക്കുന്നയാളാണ് പ്രതിയെന്നാണ് എക്‌സൈസ് കണ്ടെത്തല്‍. എക്‌സൈസ് ഇന്റലിജന്‍സിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

READ ALSO:സ്വകാര്യ ബസിൽ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവം; യുവാവ് അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News