മയക്കുമരുന്ന് വില്‍പ്പനയ്ക്കിടെ യുവാവ് പിടിയില്‍

കാസര്‍ഗോഡ് കുമ്പളയില്‍ മയക്കുമരുന്ന് വില്‍പ്പനയ്ക്കിടെ യുവാവ് പിടിയില്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പെടെ മയക്കുമരുന്ന് വിതരണം ചെയ്യുന്ന കുമ്പള സ്വദേശി സാദിഖിനെയാണ് കുമ്പള പോലീസ് അറസ്റ്റ് ചെയ്തത്. കുമ്പളയുടെ തീരപ്രദേശങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്കും മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് കോയിപ്പാടിയിലെ സാദിഖ്.

കുമ്പള കടപ്പുറം ഭാഗത്തേക്ക് മയക്കുമരുന്ന് വില്‍പനക്ക് കൊണ്ടു പോകുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് പരിശോധനക്കെത്തിയത്. പൊലീസെത്തിയപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പിന്തുടര്‍ന്ന് സാഹസികമായാണ് പിടികൂടിയത്.

ഒന്നര ഗ്രാം എംഡിഎംഎ പിടികൂടി. പ്രദേശത്തെ സ്ഥിരം മയക്കു വില്‍പനക്കാരനായ സാദിഖിനെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. കാസര്‍ഗോഡ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News