തിരുവനന്തപുരത്ത് ട്രെയിനിൽ കടത്തിക്കൊണ്ടു വന്ന 150 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം കഴക്കൂട്ടത്ത് ട്രെയിനിൽ കടത്തിക്കൊണ്ടു വന്ന 150 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. പ്രാവച്ചമ്പലം സ്വദേശി വിഷ്ണു (29) ആണ് പിടിയിലായത്. മൈസുരു കൊച്ചുവേളി ട്രെയിനിൽ എത്തിയ ഇയാൾ കഴക്കൂട്ടം സ്റ്റേഷനിൽ ഇറങ്ങി സമീപത്തെ ഇടവഴിയിൽ എംഡിഎംഎ കൈമാറാൻ കാത്തു നിൽക്കുമ്പോഴാണ് പിടിയിലായത്.

ALSO READ: ബേഡി ബ്രദേഴ്‌സിന് 16ാമത് ഐഡിഎസ്എഫ്എഫ്കെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്

രഹസ്യ വിവരത്തെത്തുടർന്ന് സിറ്റി ഡാൻസാഫ് ടീമും തുമ്പ പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് വിഷ്ണു പിടിയിലായത്. എംഡിഎംഎയുമായി നേരത്തേ എക്സൈസിൻ്റെ പിടിയിലായി അഞ്ചു മാസം ജയിലിലായിരുന്ന വിഷ്ണു ഒരു മാസം മുൻപാണ് ജാമ്യത്തിലിറങ്ങിയത്. നേമം സ്വദേശിക്കായി ബെംഗളൂരിൽ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്ന് ഇയാൾ പൊലീസ് പറഞ്ഞു.

ALSO READ: ‘വയനാട്ടിൽ ഏത്‌ അടിയന്തിര സാഹചര്യവും നേരിടാൻ ഔദ്യോഗിയ സംവിധാനങ്ങൾ പൂർണ്ണ സജ്ജം’: മന്ത്രി എ കെ ശശീന്ദ്രൻ

എന്നാൽ എംഡിഎംഎ വാങ്ങാനെത്തുമെന്ന് കരുതിയ നേമം സ്വദേശി രക്ഷപ്പെട്ടു.വിപണിയിൽ നാലര ലക്ഷം രൂപ വരും പിടി കൂടിയ എംഡിഎംഎയ്ക്ക്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News