ഉത്തരേന്ത്യയില്‍ നിന്നും ട്രെയിൻവ‍ഴി കേരളത്തിലെത്തിക്കും; കോ‍ഴിക്കോട് മയക്കുമരുന്നുമായി യുവാവ് പിടിയില്‍

മയക്കുമരുന്നുമായി യുവാവ് പിടിയില്‍. കോ‍ഴിക്കോട് സൗത്ത് ബീച്ചിലെ ഒരു ഹോട്ടലിനുസമീപത്ത് വെച്ചാണ് മയക്കുമരുന്നുമായി പ്രതിയെ പിടികൂടിയത്. ഫറോക്ക് സ്വദേശി ഷാഹുല്‍ഹമീദിനെയാണ് 400 ഗ്രാം ഹാഷിഷുമായി പിടിയിലായത്.

ഉത്തരേന്ത്യയില്‍ നിന്നും ട്രെയിൻമാർഗ്ഗം കേരളത്തില്‍ മയക്കുമരുന്ന് എത്തിച്ച്‌ വില്‍പ്പന നടത്തുന്ന കണ്ണിയിലെ പ്രധാനിയാണ് പിടിയിലായ ഷാഹുല്‍ ഹമീദ്. പിടികൂടിയ പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.

Also Read : ഇതെന്താ മുടി പിന്നിയിട്ട പോലുള്ള ടൈയോ? വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും, സ്‌റ്റൈലിഷ് ലുക്കില്‍ കരണ്‍ ജോഹര്‍

നാർക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് പോലീസ് കമ്മിഷണറുടെ കീഴിലുള്ള DANSAF സ്ക്വാഡും ടൗണ്‍ പോലീസും സംയുക്തമായാണ് പ്രതിയെ പിടികൂടിയത്. കോഴിക്കോട് കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് വില്‍പ്പനയും ഉപയോഗവും നടന്നുവരുന്നതായി ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News