തൃശൂരില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് എംഡിഎംഎയും, കഞ്ചാവുമായി യുവാവ് പിടിയില്‍

തൃശൂര്‍ പാലിയേക്കരയില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് എംഡിഎംഎയും, കഞ്ചാവുമായി യുവാവ് പിടിയിലായി. കൊല്ലം സ്വദേശി വെളിയത്ത് പുരയിടം വീട്ടില്‍ സുല്‍ഫീക്കര്‍(41) ആണ് ടോള്‍ പ്ലാസക്ക് സമീപത്ത് നിന്നും പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് തൃശൂര്‍ സിറ്റി ഡാന്‍സാഫ് ടീമും പുതുക്കാട് പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

ALSO READ:കൊല്ലത്ത് ഗർഭിണിയായ കുതിരയ്ക്ക് നേരെ ക്രൂരത; ആക്രമണ ദൃശ്യങ്ങൾ കൈരളി ന്യൂസിന്

ഇയാളില്‍ നിന്ന് 9 ഗ്രാമോളം എംഡിഎംഎയും, 10 ഗ്രാം കഞ്ചാവും പൊലീസ് കണ്ടെടുത്തു. ഇയാള്‍ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കഞ്ചാവ് വില്‍പ്പന നടത്തിയതിന് ഇയാളെ പൊലീസ് നേരത്തേ എറണാകുളത്ത് നിന്നും പിടികൂടിയിട്ടുണ്ട്.

ALSO READ:തലയോലപ്പറമ്പില്‍ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നാല്‍പ്പതോളം പേര്‍ക്ക് പരിക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News