നിലമ്പൂരിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

നിലമ്പൂരിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. എടക്കര വെള്ളാരംകുന്ന് തെക്കര തൊടിയിൽ 26 വയസ്സുള്ള നിഷാദാണ് അറസ്റിലായത്. 20.235 ഗ്രാം മയക്കുമരുന്ന് ഇനത്തിൽപ്പെട്ട മെത്താഫിറ്റമിനാണ് ഇയാളുടെ കൈയ്യിൽ നിന്നും പിടിച്ചെടുത്തത്. ഓണം പ്രത്യേക കർമ്മ പദ്ധതിയുടെ ഭാഗമായി നിലമ്പൂർ എക്സൈസ് സർക്കിൾ ഓഫീസും കാളികാവ് എക്സൈസ് റെയ്ഞ്ച് ഓഫീസും നടത്തിയ സംയുക്ത പരിശോധനയിലാണ് നിഷാദിനെ പിടിച്ചത്. വൈദ്യ പരിശോധന നടത്തിയ ശേഷം പ്രതിയെ നിലമ്പൂർ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

also read :ഹിറ്റുകളുടെ സാമ്രാട്ടിന് വിട

എടക്കര പാലത്തിന് സമീപം കലക്കൻ പുഴയുടെ ഓരം ചാരി ഇല്ലിക്കാട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വിൽപ്പനയ്ക്ക് വേണ്ടി കൈവശം വച്ച മയക്കുമരുന്ന് പിടിച്ചെടുത്തത്. പിന്നീട് എടക്കര പോലീസ് ഇൻസ്പെക്ടർ എൻ ബി ഷൈജുവിന്റെ സാന്നിദ്ധ്യത്തിൽ പ്രതിയെ പരിശോധിച്ചപ്പോൾ കൂടുതൽ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. പിന്നീട് കണ്ടെടുത്ത മെത്താഫിറ്റമിനും രേഖകളും നിലമ്പൂർ റെയ്ഞ്ച് ഓഫീസിൽ ഹാജരാക്കി.

also read :ആഭ്യന്തര സംഘര്‍ഷം രൂക്ഷം; ലെബനോനിലേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി യുഎഇ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News