എംഡിഎംഎയുമായി യുവാവിനെ പെരുമ്പാവൂരില്‍ അറസ്റ്റ് ചെയ്തു

വില്‍പ്പനയ്ക്കായി സൂക്ഷിച്ച എംഡിഎം എയുമായി യുവാവിനെ പെരുമ്പാവൂര്‍ കുന്നത്തുനാട് എക്‌സൈസ് അറസ്റ്റ് ചെയ്തു. കുറുപ്പംപടി സ്വദേശി ഹരികൃഷ്ണന്‍ ആണ് പിടിയിലായത്. സമീപത്തെ യുവതീയുവാക്കന്മാര്‍ക്ക് ഇയാള്‍ ലഹരി മരുന്ന് എത്തിച്ചു നല്‍കിയിരുന്നതായി പൊലീസ് കണ്ടെത്തി.

കുറുപ്പംപടി മുടക്കുഴ പ്രളയക്കാട് കുന്നപ്പിള്ളി വീട്ടില്‍ ഹരികൃഷ്ണന്‍ ആണ് എക്‌സൈസിന്റെ പിടിയിലായത്. കഴിഞ്ഞ കുറേ നാളുകളായി ഇയാള്‍ നിരീക്ഷണത്തില്‍ ആയിരുന്നു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബി സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയുടെ വീട്ടില്‍ പരിശോധന നടത്തുകയും പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന 875 മില്ലിഗ്രാം എംഡിഎംഎ പിടിച്ചെടുക്കുകയുമായിരുന്നു.

Also Read: പിറവത്ത് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടി

ഫോണ്‍വിളികളിലൂടെ സമപ്രായക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും യുവതി യുവാക്കള്‍ക്കും ഇയാള്‍ എംഡി എം എ നല്‍കിവന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഗൂഗിള്‍ പേ വഴിയാണ് പണം ഇടപാട് നടത്തിവന്നത്. മുടക്കുഴ, കുറുപ്പുംപടി ഭാഗങ്ങളിലുള്ള ധാരാളം പെണ്‍കുട്ടികളും ഇയാളുടെ ഫോണ്‍ ലിസ്റ്റില്‍ ഉണ്ട്.വീടുകയറി ആക്രമണം, പിടിച്ചുപറി തുടങ്ങി നിരവധി കേസുകളിലും ഇയാള്‍ പ്രതിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News